Chapter Title : ജെയിൻ 4 [AKH] [Climax]
.... അല്ലാതെ ഇഷ്ടക്കുറവുണ്ടായിട്ടല്ല...ഒരുപാട് ഇഷ്ടമാ എനിക്ക് ഈ ഇച്ചായനെ .... ഇച്ചായൻ എന്നെ മനസിലാക്കുന്നതിന് എത്രയൊ കാലം മുന്നേ ഞാൻ ഈ മനസ്സ് ഇഷ്ടപെട്ട് തുടങ്ങിയിരുന്നു... മെഡിസിന് പഠിക്കുന്ന കാലത്ത് ഇച്ചായന്റെ കൃതികളിൽ ആകർഷ്ടിതയായി ഇച്ചായനോട് ആരാധന മൂത്ത് ... പല തവണ ഇച്ചായൻ കാണാതെ ഞാൻ പലയിടങ്ങളിലും ഇച്ചായന്റെ നിഴലായി വന്നിരിന്നു..... ഒരുപാട് തവണ ഇച്ചായനെ നോക്കി നിന്നിരിക്കുന്നു പലയിടങ്ങളിൽ ..... ഒടുവിൽ കത്തുകളിലൂടെ എന്നെ ഇച്ചായനു പരിചയപ്പെടുത്തി.... അങ്ങനെ ഇരിക്കെ ഒളിച്ചു കളി മതിയാക്കി ഇച്ചായനുമായി കണ്ടുമുട്ടാം എന്ന് കരുതിയ സമയത്തു ആണ് .... ഈ സംഭവം ഞാൻ അറിയുന്നത് ...... ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ച ആളെ വീണ്ടും വിഷമിപ്പിക്കാൻ തോന്നിയില്ല അങ്ങനെ സ്‌കോളർഷിപ്പ് കിട്ടിയപ്പോൾ പോകാൻ താല്പര്യം ഇല്ലാഞ്ഞിട്ടും ഞാൻ പോയി .... ഇച്ചായനെ മറക്കാൻ .... പക്ഷെ ആ ഒരു വർഷം കൊണ്ട് മറക്കാൻ പറ്റുന്ന കാര്യമല്ല അതു എന്ന് എന്നിക്ക് മനസിലായി .... പഠനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ പലവട്ടം കാണാൻ കൊതിച്ചെങ്കിലും പരമാവധി കാണൽ ഒഴിവാക്കാൻ ശ്രമിച്ചു .... പക്ഷെ പറ്റിയില്ല ... ഞാൻ അറിയാതെ തന്നെ എന്റെ മനസ്സ് ഇച്ചായനെ തേടി എത്തി ...... ഇച്ചായനും ആയി അകലം പാലിക്കാൻ മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും എന്നൊക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല.... അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഇച്ചായനെ ..... """"
അവളുടെ മിഴികളിൽ നിറഞ്ഞൊഴുകി......
"".... ""ഡി പ്രവിയേട്ടൻ കൊള്ളാട്ടോ ... നിനക്ക് ആലോചിച്ചാലോ ഏട്ടനെ .... """ഒരു ദിവസം ജെന്നി അതു പറഞ്ഞപ്പോൾ സന്തോഷതേക്കാൾ ഏറെ വേദന ആയിരുന്നു എനിക്ക് .....
""ഇച്ചായനു എന്നെ ഇഷ്ടമാണെന്നു എനിക്ക് അറിയായിരുന്നു .... ഒരു നാൾ എന്നോട് അതു തുറന്നു പറയും എന്ന് അറിയായിരുന്നു ......കപ്പേള യുടെ അവിടെ വെച്ച് ഇച്ചായന്റെ മനസ്സ് തുറന്നപ്പോൾ എനിക്ക് അതു തിരസ്കരിക്കാതെ നിവർത്തിയുണ്ടായിരുന്നില്ല..... ഇച്ചായനെ വലിയൊരു ദുഃഖത്തിലേക്ക് തള്ളി വിടാൻ എനിക്കാകിലായിരുന്നു.... അത്രക്കും ഞാൻ ഇഷ്ടപെടുന്നു എന്റെ ഈ ഇച്ചായനെ.......""""
അവൾ അതും പറഞ്ഞു തലകുമ്പിട്ടു നിന്നു..... അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു......
"""ഇച്ചായാ... """"
ജെയിൻ പെട്ടന്ന്
💬 Comments
View all comments