Chapter Title : ജെയിൻ 4 [AKH] [Climax]
ഇടതു വശത്തു റയിൽപാളവും വലതു സൈഡിൽ ചെറിയ കുറ്റിക്കാടും നിറഞ്ഞ അധികം ആൾപ്പാർപ്പില്ലാത്ത വിജനമായ ഏരിയ ആയിരുന്നു അവിടം .... പ്രവി കയറിനിൽക്കാൻ വേണ്ടി സ്ഥലം നോക്കിയിട്ട് ഒന്നും കണ്ടു കിട്ടിയില്ല ... കുറ്റിക്കാടുകൾ മാത്രമായിരുന്നു അവിടം..... അവൻ കുറച്ചു ദൂരം കൂടി മുന്നോട്ടു സഞ്ചരിച്ചു..... കുറച്ചു മാറി ഒരു തണൽ മരം നിൽക്കുന്നത് കണ്ടപ്പോൾ പ്രവി വേഗം അതിൻറെ ചുവട്ടിൽ കൈനെറ്റിക്ക് കൊണ്ട് നിർത്തി.....
""ശ്ശോ... ആകെ നനഞ്ഞല്ലേ .... """
കൈനെറ്റിക്കിൽ നിന്നും ഇറങ്ങിയപ്പോൾ പ്രവി പറഞ്ഞു ....
പെട്ടന്ന് ഉള്ള ശക്തമായ മഴയായതിനാൽ ജെയിനും പ്രവിയും നന്നായി നനഞ്ഞു.....
കുറച്ചു സമയം അവർ ആ മരച്ചുവട്ടിൽ നിന്നു ... കുറച്ചു കഴിഞ്ഞപ്പോൾ ശക്തമായ കാറ്റും മഴക്ക് ഒപ്പം എത്തി അതോടെ ആ മരച്ചുവട്ടിൽ നിൽക്കാൻ പറ്റാതെയായി..... കയറി നിൽക്കാൻ പറ്റിയ വേറെ സ്ഥലം അന്വേഷിച്ചു പ്രവിയുടെ മിഴികൾ അവിടെകമാനം അലഞ്ഞു ..... അവസാനം കുറച്ചു മാറി ഉപയോഗ്യശൂന്യമായ റയിൽട്രാക്കിൽ ഒരു പഴയ ട്രെയിന്റെ കുറച്ചു ബോഗികൾ കിടക്കുന്നത് പ്രവിയുടെ മിഴികളിൽ പതിഞ്ഞു....
""ജെയിൻ ... നമുക്ക് അവിടെ കയറി നിന്നാലോ.... """
പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെയിൻ ""പോകാം "എന്നർത്ഥത്തിൽ തലയാട്ടി.....
അരയടി പൊക്കമുള്ള പച്ചപുല്ലുകൾ മുകളിലൂടെ ജെയിന്റെ കൈയും പിടിച്ചു പ്രവി വേഗത്തിൽ ആ ബോഗിയുടെ അടുത്തേക്ക് നടന്നു .... പ്രവി ആദ്യം ബോഗിയുടെ ചവിട്ടു പടി ചവിട്ടി കയറി .... മുകളിൽ എത്തിയ പ്രവി ജെയിന് പിടിച്ചു കയറാനായി വലതു കൈ നീട്ടി .... പ്രവിയുടെ കൈയിൽ പിടിച്ചു ജെയിൻ പടിയിൽ ചവിട്ടി കയറി ....
"""ഠോ """"
ജെയിൻ മുകളിൽ എത്തിയ ഉടനെ ഒരു ശക്തമായ ഇടിമിന്നൽ അവർ നേരെത്തെ നിന്നിരുന്ന മരത്തിനടുത്തായി പതിച്ചു ......
ആ ശബ്ദ തരംഗത്തിന്റെ പ്രകമ്പനത്തിൽ ജെയിൻ ഞെട്ടി വിറച്ചു ......
അവൾ ""ഇച്ചായാ.... ""എന്നുറക്കെ നിലവിളിച്ചു കൊണ്ട് പ്രവിയെ ചുറ്റിവരിഞ്ഞു........... അവളുടെ പേടി കണ്ടു പ്രവി ചെറു പുഞ്ചിരിയോടെ അവളെ തന്നോട് ചേർത്തു
""ജെയിൻ """
കുറച്ചു കഴിഞ്ഞപ്പോൾ പ്രവി പതിഞ്ഞ ശബ്ദത്തിൽ
💬 Comments
View all comments