0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1211

വിളിച്ചു ...

ആ വിളിയുടെ മാധുര്യത്തിൽ അവൾ മിഴികൾ പതിയെ തുറന്നു .... പ്രവിയുടെ മുഖത്തേക്ക് നോക്കി ....

""പേടിച്ചു പോയോ എന്റെ മുത്ത്.... """

പ്രവി അവളുടെ മിഴികളിൽ നോക്കി പതിയെ ചോദിച്ചു....

അവൾ അതിന് ഉത്തരം എന്ന നിലയിൽ ""ഉം.. ""എന്ന് മൂളിക്കൊണ്ട് മിഴികൾ അടച്ചു കാണിച്ചു ....

""നിനക്ക് തണലെകാൻ ഞാനുള്ളപ്പോൾ ...പേടിയെന്തിന് എൻ പ്രിയ സഖി.... .... """""

പ്രവി അതും പറഞ്ഞു ജലകണകളാൽ നിറഞ്ഞ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു........

-------------------------------------

""ജെയിൻ..... പോകണോടോ ഞാൻ.... """

റെയിൽവേ പ്ലാറ്റ്‌ഫോംമിലെ ചാരുബെഞ്ചിൽ പ്രവിയെ ചാരി ചെറു മയക്കത്തിലെന്നപോലെ മിഴികൾ അടച്ചിരിക്കുന്ന ജെയിനോട് പ്രവി ചോദിച്ചു....

""പോയിട്ട് വാ ഇച്ചായ...."""

""തന്നെ ഇവിടെ ഒറ്റക്ക് ആകിയിട്ട് പോകാൻ തോനുനില്ലല്ലടോ.... """

""ഇച്ചായ...നേരത്തെ എല്ലാം സംസാരിച്ചതല്ലേ ഇതേ കുറിച്ച് നമ്മൾ ... എനിക്ക് പ്രോമിസും താനതാ പോകാം എന്ന് ..... എന്നിട്ട് ഇപ്പോ....ഒരു അഞ്ചു മാസത്തിന്റെ കാര്യം അല്ലെ ഒള്ളു.... പോയിട്ട് വാ ""

""അത്രേം നാൾ തന്നെ കാണാതെ ... ""

""എന്താ ഇച്ചായ...ഇച്ചായനു പേടിയുണ്ടോ ... ഇച്ചായൻ തിരിച്ചു വരുമ്പോൾ ഞാൻ പോയിട്ടുണ്ടാകും എന്ന് ..... ""

""ജെയിൻ ... മിണ്ടാതെ ഇരിക്കുന്നുണ്ടോ... നീ എവിടേക്കും പോകില്ല.....നിന്നെ ഞാൻ എവിടേക്കും വിടില്ല.... ഇനി ഇതുപോലെ എങ്ങാനും പറഞ്ഞാലുണ്ടല്ലോ..... """

പ്രവി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് മറു സൈഡിലേക്ക് നോക്കി ഇരുന്നു ....

""ഹഹ... അപ്പോ അതാണ് കാര്യം .... ഇച്ചായൻ പേടിക്കണ്ടാട്ടൊ ഞാൻ ഇവിടെ തന്നെ ഉണ്ടാകും... മഴ കാത്തിരിക്കുന്ന വേഴാമ്പൽ പക്ഷിയെ പോലെ ഞാൻ ഇച്ചായനെ കാത്തിരിക്കുന്നുണ്ടാകും...... """"

അവൾ അതും പറഞ്ഞു .... പ്രവിയുടെ കവിളിൽ ചുണ്ടുകൾ കൂർപ്പിച്ചു മുത്തി.....

അവളുടെ സ്നേഹത്തിൽ പ്രവിയുടെ ദേഷ്യം അലിഞ്ഞില്ലാതെ ആയി അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു..... തുരു തുരെ ഉമ്മകൾ കൊണ്ടു അവളുടെ മുഖം പൊതിഞ്ഞു ....

""പോകാൻ താല്പര്യം ഉണ്ടായിട്ടല്ല ... അവളുടെ നിർബന്ധം .... അവളുടെ വാക്കുകളെ എതിർക്കാൻ സാധിക്കാത്തത് കൊണ്ട് ..... അവളെ ധിക്കരിക്കാൻ കഴിയാത്തത്

💬 Comments

View all comments