0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 2.4K

കഴിഞ്ഞു തിരിച്ചു വന്നപ്പോൾ പലവട്ടം കാണാൻ കൊതിച്ചെങ്കിലും പരമാവധി കാണൽ ഒഴിവാക്കാൻ ശ്രമിച്ചു .... പക്ഷെ പറ്റിയില്ല ... ഞാൻ അറിയാതെ തന്നെ എന്റെ മനസ്സ് ഇച്ചായനെ തേടി എത്തി ...... ഇച്ചായനും ആയി അകലം പാലിക്കാൻ മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും എന്നൊക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല.... അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഇച്ചായനെ ..... """"

അവളുടെ മിഴികളിൽ നിറഞ്ഞൊഴുകി......

"".... ""ഡി പ്രവിയേട്ടൻ കൊള്ളാട്ടോ ... നിനക്ക് ആലോചിച്ചാലോ ഏട്ടനെ .... """ഒരു ദിവസം ജെന്നി അതു പറഞ്ഞപ്പോൾ സന്തോഷതേക്കാൾ ഏറെ വേദന ആയിരുന്നു എനിക്ക് .....

""ഇച്ചായനു എന്നെ ഇഷ്ടമാണെന്നു എനിക്ക് അറിയായിരുന്നു .... ഒരു നാൾ എന്നോട് അതു തുറന്നു പറയും എന്ന് അറിയായിരുന്നു ......കപ്പേള യുടെ അവിടെ വെച്ച് ഇച്ചായന്റെ മനസ്സ് തുറന്നപ്പോൾ എനിക്ക് അതു തിരസ്കരിക്കാതെ നിവർത്തിയുണ്ടായിരുന്നില്ല..... ഇച്ചായനെ വലിയൊരു ദുഃഖത്തിലേക്ക് തള്ളി വിടാൻ എനിക്കാകിലായിരുന്നു.... അത്രക്കും ഞാൻ ഇഷ്ടപെടുന്നു എന്റെ ഈ ഇച്ചായനെ.......""""

അവൾ അതും പറഞ്ഞു തലകുമ്പിട്ടു നിന്നു..... അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു......

"""ഇച്ചായാ... """"

ജെയിൻ പെട്ടന്ന് ഞെട്ടി തലയുയർത്തി..... ജെയിനെക്കാൾ വേഗത്തിൽ പ്രവിയുടെ കൈ ചലിച്ചു കഴിഞ്ഞിരുന്നു.....

ഈശോ മിശിഹായെ സാക്ഷിയാക്കി ജെയിന്റെ കഴുത്തിൽ പ്രവി മിന്ന് അണിയിച്ചു .....

ജെയിൻ സ്വന്തം കഴുത്തിലേക്ക് നോക്കി .... അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നത് ..... ഇച്ചായന്റെ കൈകൊണ്ടു തന്റെ കഴുത്തിൽ ഒരു മിന്ന് ........ അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പക്ഷെ ആ സന്തോഷം അധികനേരം നിലനിന്നില്ല അവളുടെ മനസ്സിൽ വീണ്ടും ദുഃഖം ഇരച്ചുകയറി....

"""വേണ്ടായിരുന്നു ഇച്ചായ

💬 Comments

View all comments