0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1213

മിഴികൾ കോർത്തിരുന്നു...... ട്രെയിനിന്റെ വേഗത കൂടുതോറും പതിയെ പതിയെ പ്രവിയുടെ കണ്ണിൽ നിന്നും അവൾ മാഞ്ഞു പോയി.................

-----------------------------

"""ഡിംഗ്.... ഡിംഗ്.... ""സൂര്യനെല്ലി... സൂര്യനെല്ലി..... ""'

ബെൽ ശബ്ദത്തിനൊപ്പം കിളിയുടെ നാദവും പ്രവിയുടെ കാതുകളിൽ മുഴുകിയപ്പോൾ പ്രവിയുടെ മിഴികൾ താനേ തുറന്നു.......

ഓർമകളിലൂടെ ഒരുപാട് സഞ്ചരിച്ച പ്രവിയുടെ കണ്ണുകൾ ജാലകണകളാൽ നിറഞ്ഞു കവിഞ്ഞിരുന്നു....

നിറഞ്ഞ കലങ്ങിയ മിഴികൾ കൈകൊണ്ടു തുടച്ചു ... പ്രവി സീറ്റിൽ നിന്നും എഴുനേറ്റു ......

"""വർഷങ്ങൾക്കു മുൻപ് ജീവിതവും ജീവന്റെ അടയാളങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള യാത്രയുടെ ആരംഭം ഇവിടുന്നയിരുന്നു ...... ആ യാത്രയുടെ പൂർത്തീകരണത്തിനായി വീണ്ടും ഇവിടം..... """""

ബസിൽ നിന്നും ഭൂമിയിലെ മണ്ണിലേക്ക് കാലെടുത്തു വെക്കുമ്പോൾ പ്രവിയുടെ മനസ്സ് മന്ത്രിച്ചു......

മുൻപ് ഒരു തവണ വനിട്ടൊള്ളുയെങ്കിലും ബത്‌ലേഹമിലേക്ക് ഉള്ള വഴിയൊക്കെ പറച്ചുമാറ്റാൻ കഴിയാത്ത വിധം പ്രവിയുടെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു......

ബസ് സ്റ്റോപ്പിനടുത്തുള്ള ചായക്കടയും... ചെറിയ പലവ്യഞ്ജനകടകളും ഒക്കെ ഒരു നോക്ക് വീക്ഷിച്ചിട്ട് ..... പ്രവി മെയിൻ റോഡിലൂടെ പതിയെ നടന്നു .....

കുറച്ചു നടത്തിനൊടുവിൽ..... ""ആൻസ് ബത്‌ലേഹം "" എന്ന് ഒരു ആർച്ചു പോലെ എഴുതിയ ഒരു ഗേറ്റ് നു മുന്നിൽ പ്രവി എത്തിച്ചേർന്നു......

""ഫെർണാണ്ടസ് സാറിനെ ഒന്നു കാണണമായിരുന്നു.... """

അവിടത്തെ സെക്യൂരിറ്റിയോട് പ്രവി ആഗമനുദ്ദേശം പറഞ്ഞു.....

അതുകേട്ടപ്പോൾ സെക്യൂരിറ്റി പ്രവിക്ക് ഗേറ്റ് തുറന്നു ഓഫീസ് റൂം ലേക്ക് ഉള്ള വഴി പറഞ്ഞു കൊടുത്തു.....

സെക്യൂരിറ്റി യുടെ നിർദേശം അനുസരിച്ചു പ്രവി അവിടത്തെ ഓഫീസിൽ എത്തിച്ചേർന്നു....

""ഫെർണാണ്ടസ് സാർ?? .... """

റിസെപ്ഷനിലെ പെണ്കുട്ടിയോട് പ്രവി ചോദിച്ചു....

""""സാർ പുറത്തു പോയിരിക്കുകയാണല്ലോ ..... """

""ഉം.എപ്പോൾ വരും .. അധികം വൈകുമോ?? ..."""

""അറിയില്ല....കുറച്ചു കഴിയും എന്ന് തോന്നുന്നു..... """

"""ഉം... അല്ല ... ജെനി.... സോറി... ജെന്നിഫർ ഉണ്ടോ?? ..... """

""ആ... ജെനി മേം അകത്തുണ്ട്.... """

""എനിക്ക് ഒന്നു കാണാൻ പറ്റുമോ.... """

""ഒരു മിനിറ്റ് സാർ....... """ ""സാർ അവിടെ ഇരുന്നോളു.... ""

റിസെപ്ഷൻ ടേബിളിന് മുന്നിലുള്ള കസേരയിലേക്ക് നോക്കി അതും പറഞ്ഞു ആ കുട്ടി

💬 Comments

View all comments