Chapter Title : ജെയിൻ 4 [AKH] [Climax]
റിസ്‌പെഷൻ ഡസ്ക്ന്റെ സൈഡിലെ വാതിൽ വഴി അകത്തേക്ക് കടക്കാൻ ഭാവിച്ചു....
പ്രവി അവളുടെ വാക്കുകൾ കേട്ട് ആ കസേരയിലേക്ക് ഇരുന്നു....
""സാർ...സോറി..ചോദിക്കാൻ മറന്നു .. ജെനി മേം നോട് ആരു വന്നു ന്നു പറയണം... ""
ആ വാതിൽ തുറന്നു അകത്തു കടക്കാൻ ഭവിച്ച ആ കുട്ടി പെട്ടന്ന് നിന്നു തിരിഞ്ഞു നോക്കികൊണ്ട് പ്രവിയോട് ചോദിച്ചു...
"'"'ഓർമ്മത്താളുകളിലെ ഇന്നലകളിൽ കണ്ടുമുട്ടിയ ഒരു ഏട്ടൻ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ മതി ........ """"
പ്രവി ചെറു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ .... ചെറു ചിരിയോടേ പറയാം എന്നർത്ഥത്തിൽ മുഖം കാണിച്ചു ആ പെൺകുട്ടി അകത്തേക്ക് പോയി....
പ്രവി കുറച്ചു നേരം അവിടെ ഇരുന്നു ആ ഓഫീസിന്റെ ചുറ്റുപാടും വീക്ഷിച്ചു ..... പ്രവിയുടെ മിഴികൾ അവിടെ അലഞ്ഞു തിരിയുന്നതിനിടയിൽ ആ ഓഫീസിന്റെ ഒരു സൈഡ് ഭിത്തിയിലെ ഒരു വലിയ പെയിന്റിങ്ങിൽ അവന്റെ മിഴികൾ ഉടക്കി നിന്നു....
പ്രവി കസേരയിൽ നിന്നും എഴുനേറ്റു.... ആ പെയ്ന്റിങ്ങിന്റെ അടുത്തേക്ക് നടന്നടുത്തു....
"""അങ്കിൾ .... ""കസേരയിൽ ഇരിക്കുന്ന ഫെർണാണ്ടസ് അങ്കിൾ ന്റെ ഫോട്ടോയിൽ നോക്കികൊണ്ട് പ്രവിയുടെ മനസ്സ് മന്ത്രിച്ചു..... "'ജെനി.... """ഫെർണാണ്ടസ് അങ്കിളിന്റെ ഇടത്തെ വശത്തു പുഞ്ചിരിയോടെ വീൽചെയറിൽ ഇരിക്കുന്ന ജെനിയെ കണ്ടപ്പോൾ പ്രവിയുടെ മനസ്സ് മന്ത്രിച്ചു .... അവരുടെ രണ്ടുപേരുടെയും പുറകിൽ ഇരുന്നുകൊണ്ട് അവരുടെ തോളിലൂടെ കൈയിട്ടു അവരുടെ ഇടയിൽ നടുക്കായി രണ്ടു ചെയറിന്റെയും ഒരുമിച്ചു മുട്ടുന്ന ഭാഗത്തായി തലവെച്ചു പുഞ്ചിരിയോടെ അവൾ ...... """ ജെയിൻ """"........പ്രവിയുടെ കണ്ണുകൾ ഇറാനായി .... അവളുടെ ആ തിളങ്ങുന്ന കണ്ണുകളിൽ നോക്കി അവൻ കുറച്ചു നേരം നിന്നു.......
"""""ഏട്ടാ..... "''''
ജെനിയുടെ ശബ്ദം പ്രവിയുടെ കാതുകളിൽ അലയടിച്ചു..... പ്രവി തിരിഞ്ഞു.....
നിറപുഞ്ചിരിയോടൊപ്പം ജലകണകളാൽ നിറഞ്ഞ മിഴികളുമായി വീൽ ചെയർ ഉരുട്ടി തന്റെ നേരെ വരുന്ന ജെനിയെ അവൻ കണ്ടു ......
ജെനി അവനരുകിൽഎത്തിയപ്പോൾ അവൻ അവൾക്കു മുന്നിൽ മുട്ടുകുത്തി .....
രണ്ടുപേരും ഒന്നും സംസാരിക്കാൻ ആകാതെ കുറച്ചു നിമിഷങ്ങൾ അങ്ങനെ നിന്നു.....
""ബാർബർ ഷോപ്പ് ഇല്ലാത്ത നാട്ടിൽ ആയിരുന്നു വോ ഇത്രേം കാലം എന്റെ ഏട്ടൻ .... """"
💬 Comments
View all comments