Chapter Title : ജെയിൻ 4 [AKH] [Climax]
പ്രവിയുടെ നീളൻ മുടിയിഴകളിൽ കൈ കൊണ്ട് കോതിയിട്ട് ജെനി ചെറു ചിരിയോടെ ചോദിച്ചു ....
ജെനിയുടെ കളിചിരി നിറഞ്ഞ മുഖം ദർശിച്ചപ്പോൾ പ്രവിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു....
അവന്റെ പുഞ്ചിരി കണ്ടപ്പോൾ ""എന്താ ""എന്നർത്ഥത്തിൽ അവൾ അവനെ നോക്കി....
"""എന്റെ പെങ്ങളൂട്ടിയുടെ കൈയിൽ നിന്നും ഒരടിയാ ഈ ഏട്ടൻ പ്രതീക്ഷിച്ചേ........ """"
പ്രവി ചെറു ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ജലകണങ്ങൾ നിറഞ്ഞു.....
""ന്റെ ഏട്ടനെ തലോടാനല്ലതേ തല്ലാൻ ഏട്ടന്റെ പെങ്ങളൂട്ടിക്ക് ആവുമോ... """
അവളതും പറഞ്ഞു പ്രവിയുടെ തോളിലേക്ക് തലചായ്ച്ചു......
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .... അവളുടെ സ്നേഹത്തിനു മുന്നിൽ പ്രവിയുടെ കണ്ണുകളും നിറഞ്ഞു ....
""എന്തിനായിരുന്നു ഏട്ടാ ഈ ഒളിച്ചോട്ടം ... ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു ഇങ്ങനെ ഒരു യാത്ര വേണമായിരുന്നുവോ..... """
പ്രവിയിൽ നിന്നും അകന്നു മാറി കൊണ്ട് ജെനി ചോദിച്ചു.....
ജെനിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ പ്രവി ചെറു ചിരി മുഖത്ത് വരുത്തിക്കൊണ്ട് ജെനിയുടെ നിറഞ്ഞകണ്ണുകൾ തുടച്ചു മാറ്റി....
""സുഖമാണോ എന്റെ പെങ്ങളൂട്ടിക്ക് """"
പ്രവിയുടെ ചോദ്യത്തിന് ""ഉം... "'എന്ന് മൂളി കൊണ്ട് അവൾ തലയാട്ടി....
അവളുടെ മൂളലിനു പകരമെന്നനിലയിൽ അവൻ അവൾക്കു ഒരു പുഞ്ചിരി സമ്മാനിച്ചു......
""എവിടെയായിരുന്നു ഏട്ടാ ഇത്രയും കാലം..... ""
""""യാത്രയിൽ ആയിരുന്നു ..... ജീവിതാർത്ഥം തേടിയുള്ള യാത്രയിൽ.... """"
"""ഉം.... ""
ആ സംഭാഷണത്തിനു ശേഷം കുറച്ചു നിമിഷങ്ങളിൽ അവരുടെ ഇടയിൽ മൗനം നിറഞ്ഞു നിന്നു....
ആ മൗനത്തിനു വിരാമം ഇട്ടു കൊണ്ട് ജെനി.... ""ഏട്ടാ... ""എന്ന് ചെറു ശബ്ദത്തിൽ വിളിച്ചു ....
അവളുടെ വിളി കേട്ടോണം അവൻ അവളെ നോക്കി ....
""ഏട്ടന് കാണണ്ടേ അവളെ.... """
ജെനിയുടെ വാക്കുകൾക്ക് ""ഉം..കാണണം .. ""എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൻ അവളുടെ മുന്നിൽ നിന്നും എഴുനേറ്റു....
""പോകാം.... """
ജെനിയുടെ വീൽചെയറിന്റെ പിടികളിൽ കൈ പതിപ്പിച്ചു കൊണ്ട് പ്രവി പറഞ്ഞു...
അതിനവൾ ""പോകാം... ""എന്നർത്ഥത്തിൽ തലയാട്ടി.....
""അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും അവളുടെ മുന്നിലേക്ക് ....എന്റെ ജീവന്റെ പാതിയുടെ മുന്നിലേക്ക് ..... എന്റെ കൃസൃതികുടുക്കയുടെ മുന്നിലേക്ക് .....
💬 Comments
View all comments