0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 2.4K

എന്ന് പ്രവിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു.... പക്ഷെ എന്നിരുന്നാലും അവൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അവളെ ഇനി ബുദ്ധിമുട്ടിക്കേണ്ട എന്ന് പ്രവി തീരുമാനിച്ചു ...."""'

ആ കപ്പേളക്ക് മുന്നിൽ നിന്നും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോംമിൽ പ്രവി എത്തിയപ്പോഴേക്കും ജെയിന് പോകാനുള്ള ട്രെയിൻ എത്തിയിരുന്നു.... പ്രവി വേഗം അവരുടെ അടുത്തേക്ക് നടന്നു എങ്കിലും ... പ്രവിയുടെ മനസ്സ് ആ വേഗതയിൽ ഒപ്പം ഉണ്ടായിരുന്നില്ല.... കുറച്ചു മുന്നേ കപ്പേളക്ക് മുന്നിൽ വെച്ചുണ്ടായ സംഭാഷണങ്ങളിൽ തട്ടി തടഞ്ഞ് നിൽക്കുകയായിരുന്നു പ്രവിയുടെ മനസ്സ്......

പ്രവി അവിടെ എത്തിയപ്പോൾ ജെനി മാത്രമേ പ്ലാറ്റ്ഫോമിൽ ഉണ്ടായുള്ളൂ അപ്പുവേട്ടനെയും ജെയിനേം കണ്ടില്ല....

""ഓഹ്... ഏട്ടൻ എവിടെ ആയിരുന്നു...... പറഞ്ഞോ ഏട്ടാ.... """

ചിരിക്കുന്ന മുഖത്തോടെ ജെനി ചോദിച്ചപ്പോൾ... ""പറഞ്ഞു... ""എന്നരീതിയിൽ പ്രവി തലയാട്ടി...

""രണ്ടും കൂടി ഭയങ്കര യാത്രപറച്ചിലിൽ ആയിരുന്നുലെ... രണ്ടിന്റേം മുഖത്ത് മഴ മേഘങ്ങൾ പെയ്തൊഴിഞ്ഞപോലെ ഉണ്ടല്ലോ.... """

അതു കേട്ടപ്പോൾ പ്രവി ഒന്നു പുഞ്ചിരിച്ചു ..... അവിടെ നടന്നതൊന്നും ഈ പാവം അറിയേണ്ട എന്ന് പ്രവി കണക്ക് കൂട്ടി......

""അതെ ... ഇപ്പോ വരുട്ടോ ആള് ... സീറ്റ് കണ്ടുപിടിച്ചു ബാഗ് വെച്ചിട്ട് വരും..... """""

കള്ളച്ചിരിയോടെ ജെനി പറഞ്ഞു...

ജെനിയുടെ പറച്ചിൽ കേട്ടു നിൽക്കുമ്പോൾ ആണു ട്രെയിനിന്റെ വാതിൽക്കലിൽ നിന്നും ജെയിനും അപ്പുവേട്ടനും അവരുടെ അടുത്തേക്ക് വരുന്നത് പ്രവി കണ്ടത് .....

""പ്രവി ജെയിനെ ഒന്നു നോക്കി... മുഖം ഒക്കെ കഴുകിയ മട്ട് എന്നാൽ കണ്ണുകൾ കരഞ്ഞുതളർന്ന പോലെ.... ""'

പ്രവി ജെയിനെ ശ്രദ്ധിച്ചു എങ്കിലും ജെയിൻ പക്ഷെ പ്രവിയുടെ നേരെ നോക്കുന്നുണ്ടായിരുന്നില്ല....അവൾ

💬 Comments

View all comments