Chapter Title : ജെയിൻ 4 [AKH] [Climax]
ദിവസം ബത്‌ലേഹംമിലേക്ക് വരണൊട്ട.. ഏട്ടാ "" എന്ന് പ്രവിയോട് പറയാൻ അവൾ മറന്നില്ല....
അങ്ങനെ കലാചക്ക്രം സഞ്ചരിച്ചുക്കൊണ്ടിരുന്നു പക്ഷെ പ്രവിയുടെ മനസ്സ് ആ വേഗതയിൽ എത്തിച്ചേർന്നില്ല ....
""സാർ ... സാറിനെ ... റിയാ മേം വിളിക്കുന്നു... """
ഓഫിസ് ക്യാബിനിൽ മേശയിൽ തലവെച്ചു കിടക്കുമ്പോഴാണു പ്രവിയോട് പ്രവിയുടെ അസിസ്റ്റന്റ് നീരജ് വേഗത്തിൽ വന്നിട്ട് അതു പറഞ്ഞത് ...
""എന്താ നീരജ് ... എന്താ ... ""
""അറിയില്ല... മേം ഇത്തിരി ചൂടിൽ ആണു .... """
""ഉം ... ശെരി ... "'
പ്രവി എഴുനേറ്റു റിയയുടെ ക്യാബിൻ ലക്ഷ്യം ആക്കി നടന്നു ....
""എന്താ പ്രവി ഇത് ...ഇതാണോ എഡിറ്റോറിയൽ.... """
മേശ പുറത്ത് ഒരു എഡിറ്റോറിയലിന്റെ ഫയൽ പ്രവിക്കു നേരെ വലിച്ചെറിഞ്ഞു കൊണ്ട് റിയ ചൂടൻ സ്വരത്തിൽ പറഞ്ഞു ....
""അതു മേം ... ഞാൻ .... ""
""പ്രവി .... നീ ഒന്നും പറയേണ്ട .... ജോലിയിൽ കുറച്ചു ആത്മാർത്ഥ ഒക്കെ വേണം .... അതെങ്ങനെയാ അവാർഡ് ഒക്കെ കിട്ടിയപ്പോൾ നീ ആകെ മാറിയില്ലേ.... """
റിയ ദേഷ്യത്തിൽ പറഞ്ഞു
ഇതുവരെയും റിയയിൽ നിന്നും ഇങ്ങനൊരു അനുഭവം ഇല്ലാതിരുന്ന പ്രവി റിയയുടെ ഭാവ മാറ്റത്തിൽ ഒന്നു പകച്ചു.... അവൻ വളരെ നേർത്ത ശബ്ദത്തിൽ """"മേം... """ എന്ന് വിളിച്ചു
""ഉം ... ശെരി .... ഈ പ്രവിശ്യത്തേക്ക് ക്ഷമിച്ചു.... ഇനി ഇങ്ങനെ ഉണ്ടാവരുത് .... വേഗം ഇത് കൊണ്ടോയി തിരുത്തി കൊണ്ടുവാ.... """
പ്രവിയുടെ മുഖം കണ്ടപ്പോൾ അധികം ചീത്ത പറയാൻ റിയക്ക് തോന്നിയില്ല .... അല്ലേലും റിയ ഇതുപോലെ പ്രവിയോട് ഇതുവരെയും പെരുമാറിയിട്ട് ഉണ്ടായിരുന്നില്ല .... ഇതിപ്പോ പ്രവിയുടെ അലസത കൂടി വരുന്നതും സ്റ്റാഫുകൾക്ക് ഇടയിൽ സംസാരം വന്നതുകൊണ്ടും ആണു റിയ ഇത്തിരി ചൂടായി സംസാരിച്ചത്.....
റിയയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവി ആ ഫയലും എടുത്തു ഒന്നും പറയാതെ തിരിഞ്ഞു നടന്നു ...
""ഡാ ... പ്രവി.... ""
തിരിഞ്ഞു നടന്ന പ്രവിയെ റിയ വിളിച്ചു....
റിയയുടെ വിളികേട്ടു പ്രവി ഒന്നു നിന്നു ... പക്ഷെ തിരിഞ്ഞു നോക്കിയില്ല ..... ചേച്ചിയെ പോലെ കരുതുന്ന വ്യക്തിയിൽ നിന്നും വന്ന വാക്കുകൾ പ്രവിയുടെ മനസിനെ വല്ലാതെ ഉലച്ചു...
""ഡാ ... അനിയൻ കുട്ടാ ... സോറിഡാ... "'"
റിയ വേഗം ചെയറിൽ നിന്നും എഴുന്നേറ്റ് പ്രവിയുടെ
💬 Comments
View all comments