0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1217

കഴിഞ്ഞു.... പുതിയ വാർഡൻ ആയതോണ്ട് എന്താ കാര്യമെന്നു പോലും അറിയാൻ പ്രവിക്ക് കഴിഞ്ഞില്ല.....പ്രവി അതറിഞ്ഞപ്പോൾ തന്നെ നാട്ടിലേക്കു വണ്ടി കയറി... നാട്ടിലെത്തിയ പ്രവി വീട്ന്റെ താക്കോൽ വേലു ഏട്ടനെ ഏല്പിച്ചു ഒരാളെ കാണാൻ പോകുക ആണെന്ന് മാത്രം പറഞ്ഞു സൂര്യനെല്ലിക്ക് ബസ് കയറി..... """""

""സൂര്യനെല്ലിയിൽ ബസ് ഇറങ്ങിയ പ്രവിക്ക് ... ""ആൻസ് ബത്‌ലേഹം ""എന്ന് മുഴുവൻ ചോദിക്കുന്നതിനു മുന്നേ""ദേ ആ കാണുന്ന ആളുകളുടെ പുറകെ പൊക്കൊളു അവർ അങ്ങോട്ടേക്കാ... ""എന്ന് കടക്കാരന്റെ പക്കൽ നിന്നും ഉത്തരം ലഭിച്ചു....

പ്രവി അവരുടെ പുറകെ നടന്നു .... കുറച്ചു നടത്തിനിടുവിൽ വഴിയരികിൽ അങ്ങിങ്ങായി കുറച്ചു കാറുകൾ നിർത്തിയിട്ടിയിരിക്കുന്നത് പ്രവിയുടെ ശ്രദ്ധയിൽ പെട്ടു .... പിന്നെ അവിടിവിടെയായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും....

പ്രവിയുടെ മുന്നിൽ നടക്കുന്നവരുടെ എണ്ണം കൂടിവരുന്നത് പോലെ പ്രവിക്ക് തോന്നി .... പ്രവി വീണ്ടും മുന്നോട്ടു സഞ്ചരിച്ചു .... പ്രവിയുടെ മുന്നിൽ ആൻസ് ബത്‌ലേഹമിന്റെ ആർച്ചു പ്രത്യക്ഷപെട്ടു .... പ്രവിയുടെ മുന്നിൽ ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു ... ബത്‌ലേഹം മിന്റെ കവാടം എത്തുന്നതിനു മുന്നേ നിലവിളിയുടെ മണി മുഴക്കം മുഴുക്കികൊണ്ട് ഒരു ആംബുലൻസ് പ്രവിക്കരികിലൂടെ കടന്നു പോയി ... ആ ആംബുലൻസ് കുറച്ചു മുന്നോട്ടു സഞ്ചരിച്ചിട്ട് ഒന്നു നിർത്തി പുറകോട്ടേക്ക് എടുത്ത് കൊണ്ട് ബത്‌ലേഹം ന്റെ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു ......

അവിടെവിടെയായി തിങ്ങി നിറഞ്ഞു നിൽക്കുന്ന എല്ലാ ജനങ്ങളുടെ മുഖത്തും വിഷാദഭാവം നിറഞ്ഞിരുന്നു.... ആൻസ് ബെത്ലെഹിമിന്റെ ആർച്ചിൽ കെട്ടിയ കറുത്ത കൊടിയും പ്രവിയുടെ മിഴികളിൽ നിറഞ്ഞു നിന്നു ....

പ്രവിയുടെ നടത്തത്തിനു വേഗത കുറഞ്ഞു വന്നു .....

തിങ്ങി നിറഞ്ഞ ജനങ്ങൾക്ക് അരികിലൂടെ ആ ആംബുലൻസിനോട് ചേർന്നു പ്രവി ആംബുലൻസിന്റെ പുറകിലെ ഒരു സൈഡിലായി എത്തി.....

മൂന്നാലു പേർ ചേർന്നു ആംബുലൻസിനു ഉള്ളിൽ നിന്നും ഒരു ചില്ലു കൂടാരം ഇറക്കി ജനമദ്ധ്യത്തിൽ പൂക്കൾ കൊണ്ടലങ്കരിച്ച ചുവന്നപരവതാനിയിൽ കൊണ്ടുവച്ചു...... ആ ചില്ലു കൂടാരത്തിനു പുറകെ ആംബുലൻസിൽ നിന്നും വീൽചെയറിൽ കരഞ്ഞു തളർന്ന കണ്ണുകളുമായി ജെനിയും അവളുടെ അങ്കിളും ഇറങ്ങി ആ ചില്ലു കൂടാരത്തിനു അരികിലായി

💬 Comments

View all comments