Chapter Title : ജെയിൻ 4 [AKH] [Climax]
നിന്നു ......
""പ്രിയ ജെയിന് പ്രണാമങ്ങളോടെ വിട """''
എന്ന കുറിപ്പോടെയുള്ള ജെയിന്റെ ചിരിച്ച മുഖം ആ ചില്ല് കൂടാരത്തിനു മുന്നിലായി കണ്ടതോടെ പ്രവിയുടെ സകല നാഡീഞെരമ്പുകളും നിഛലമായി കഴിഞ്ഞിരുന്നു ..... പ്രവി നിറകണ്ണുകളോടെ അവൾക്കരികിലേക്ക് നടന്നടുക്കാനാവാതെ ആ ആംബുലൻസിനരുകിൽ മുട്ടുകുത്തി.........
ജെയിനെ കാണാനുള്ള ആളുകളുടെ തിക്കും തിരക്കും.... ബത്‌ലേഹെമിലെ അന്തേയിവാസികളുടെ കൂട്ടനിലവിളികളോ..... ഒന്നും പ്രവിയുടെ കാതുകളിലോ മിഴികളിലോ പതിഞ്ഞത് പോലുമില്ല ...... അവന്റെ മിഴികളിൽ ജെയിന്റെ ചിരിച്ച മുഖം മാത്രമായിരുന്നു........ അവന്റെ കാതുകളിൽ അവളുടെ കൊഞ്ചൽ നിറഞ്ഞ ""മാഷേ "''എന്നുള്ള വിളിയും...... പ്രവിയുടെ ലോകം അതായിരുന്നു.....
ജെയിനെ... അടക്കാനായി എടുത്തോണ്ട് പോയപ്പോഴും അവളെ ഒരു നോക്ക് കാണന്നോ അവൾക്ക് അവസാനചുംബനം നൽകാനോ പ്രവി ശ്രമിച്ചില്ല .... ആർക്കും മുഖം നൽകാതെ നാട്ടുകാരിൽ ഒരാളായി പ്രവി അവരുടെ ഇടയിലൂടെ അവളുടെ അമ്മയുടെ കുഴിമാടത്തിനരുകിൽ അവൾക്കായി കുത്തിയ കുഴിക്ക് അരികിൽ എത്തിച്ചേർന്നു ....
കുറച്ചു നേരത്തെ പാർത്ഥനകൾക്കും അടക്കിന്റെ കർമങ്ങൾക്കും ശേഷം അവളുടെ ശവമഞ്ചൽ കയറു കെട്ടി കുഴിയിലേക്ക് ഇറക്കി .... അവിടെ നിന്നവരെലാം ഒരുപിടി മണ്ണുവാരി അവളുടെ ശവമഞ്ചലിന് മുകളിൽ ഇട്ടു.... നിമിഷങ്ങൾക്കകം അവളുടെ മഞ്ചലിനു മുകളിൽ മണ്ണ് നിറഞ്ഞു ..... ജെയിൻ ... അവൾ എന്നെന്നേക്കുമായി ഈ ഭൂമി വിട്ടകനിരിക്കുന്നു.......
സമയം കടന്നുപോയി അവളുടെ കുഴിമാടത്തിന് അരികിൽ ഉണ്ടായിരുന്ന ഓരോരുത്തരായി പിരിഞ്ഞു പോയി ..... അവസാനം കരഞ്ഞു തളർന്ന കണ്ണുകളുമായി വീൽചെയറിൽ ഇരിക്കുന്ന ജെനിയെം കൊണ്ട് അങ്കിൾ നടന്നു പോകുന്നത് ആ മലമുകളിലെ കുറ്റികാട്ടിൽ ആർക്കും മുഖം കൊടുക്കാതെ നിന്ന പ്രവി കണ്ടു....
""""""ജെയിൻ..... നിന്നെ തേടിയുള്ള എന്റെ യാത്ര പരിസമാപ്തിയിൽ എത്തിയിരിക്കുന്നു....... എത്രയെത്ര രാപ്പകലുകൾ നിന്നെ തേടി എന്റെ മനസലഞ്ഞു...... അവസാനം ഇങ്ങനെയൊരു കൂടിക്കാഴ്ച്ചക്കായിരുന്നുവോ..... നമ്മൾ സ്നേഹിച്ചത്...... ""'"""
ജെയിന്റെ കുഴിമാടത്തിന്നു ഒപ്പം കിടന്നു ആ മണൽതിട്ടയെ കെട്ടിപിടിച്ചുകൊണ്ട് പ്രവിയതുപറഞ്ഞപ്പോൾ പ്രവിയുടെ വാക്കുകൾക്ക് കണ്ണീരിന്റെ ചുവയുണ്ടായിരുന്നു ........
------------------------------
""ഏട്ടാ.... ഈ വഴിയാ... """
ജെനിയുടെ ശബ്ദമാണ് പ്രവിയെ ഓർമ്മകളിൽ നിന്നും തിരികെയെത്തിച്ചത്...
വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും നിറഞ്ഞ മലമുകളിലെ കാട്ടു വഴിയിലൂടെ പ്രവി ആ വീൽചെയർ
💬 Comments
View all comments