0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1219

ഉന്തി .....

കുറച്ചു നടത്തിനൊടുവിൽ പ്രവിയുടെ കണ്ണിൽ പതിഞ്ഞു രണ്ടു കല്ലറകൾ ..... ഒന്നു ആൻ ന്റെയും മറ്റൊന്നു തന്റെ പ്രിയസഖിയുടെയും......

പ്രവി ജെനിയെം കൂട്ടി ജെയിന്റെ കല്ലറക്ക് മുന്നിൽ എത്തിച്ചേർന്നു .....

കറുത്ത ഗ്രാനെറ്റിൽ തീർത്ത ആ കല്ലറക്ക് കുരിശിന്റെ ഭാഗത്തായി തിളങ്ങുന്ന ഗ്രാനെറ്റിൽ ജെയിന്റെ ചിരിക്കുന്ന മുഖം കൊത്തിവെച്ചിരുന്നു.....

""""ഒരിക്കലും തിരിച്ചു വരണം എന്ന് കരുതിയതല്ല ഇവിടേക്ക് ... അന്ന് നിന്നോട് യാത്രപറഞ്ഞു പോകുമ്പോൾ മനസ്സിൽ ഉറപ്പിച്ചതാ നിന്നെ കാണാനായി നിന്റെ ലോകത്തിലേക്കുള്ള യാത്ര..... പലവട്ടം അതിനായി ശ്രമിച്ചു .... പക്ഷെ എന്റെ നിഴലായി അദൃശ്യയായി എന്നോടൊപ്പം നിന്നുകൊണ്ട് എന്നെ നീ അതിൽ നിന്നും ഒക്കെ പിന്തിരിപ്പിച്ചു...... എന്തിനുവേണ്ടിയായിരുന്നു ജെയിൻ അതൊക്കെ??? ...... """

കല്ലറക്ക് മുന്നിൽ നിന്നുകൊണ്ട് പ്രവിയുടെ മനസ്സ് ജെയിനോട് ചോദിച്ചു.... അതിന് ഉത്തരമെന്നനിലയിൽ പ്രവിയുടെ മനസ്സിൽ വിരിഞ്ഞത് ""അതൊക്കെ വഴിയേ മനസിലാകും മാഷേ ""എന്നരീതിയിൽ പുഞ്ചിരിയോടെ നിൽക്കുന്ന ജെയിന്റെ രൂപമായിരുന്നു.......

"""ഏട്ടാ... """

ജെനിയുടെ ശബ്ദതരംഗങ്ങൾ കാതിൽ അലയടിച്ചപ്പോൾ പ്രവി ജെനിയെ നോക്കി.....

""ഏട്ടന് അറിയായിരുന്നല്ലേ ജെയിന്റെ അസുഖത്തെ കുറിച്ചു,, """

"""ഉം.... "" പ്രവിക്ക് ഒന്നു മൂളാൻ മാത്രമേ കഴിഞ്ഞൊള്ളു ....

'""എന്നിട്ട് എന്താ ഏട്ടാ അവളെ ഒറ്റക്ക് ആക്കി പോയെ..... """

""അവൾ എല്ലാം എന്നോട് പറഞ്ഞിരുന്നു .... അവളുടെ എപ്പോ വേണേലും നിൽക്കാവുന്ന ഹാർട്ടിനെ കുറിച്ചും .... അവളുടെ ജീവൻ നിലനിർത്താനുള്ള ഒരു ചികിത്സയും ഇല്ല എന്നതിനെ കുറിച്ചും ..... അതു അറിഞ്ഞേ പിന്നെ ഞാൻ കരുതിയതാ ഒരു നിമിഷം പോലും അവളെ വിട്ട് നിൽക്കില്ല എന്ന് ..... പക്ഷെ ഡോക്കുമെന്ററി എടുക്കാൻ പോയില്ലേൽ പിന്നെ ""ഇച്ചായൻ ഒരിക്കലും എന്നെ കാണില്ല""...എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് അവളുടെ വാക്കുകൾ നിരസിക്കാൻ ആയില്ല....അവളെ വിഷമിപ്പിക്കാനും തോന്നിയില്ല ... അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്നുമാത്രമേ അപ്പോ ചിന്തിച്ചോള്ളൂ...... പിന്നെ ഞാൻ കരുതിയില്ല അവൾ ഇത്ര പെട്ടന്ന് എന്നെ വിട്ട് പോകുമെന്ന്..... അല്ലേലും നമ്മൾ സ്നേഹിക്കുന്നവർക്ക് എത്ര വലിയ രോഗത്തിന് അടിമയാണേലും അവർ പെട്ടന്ന് നമ്മളെ വിട്ടു പോകില്ല എന്നല്ലേ നമ്മൾ

💬 Comments

View all comments