0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1220

ചിന്തിക്കു.....പക്ഷെ അവൾ പോയി എന്നെന്നേക്കുമായി..... .""""

അതു പറയുമ്പോൾ പ്രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു........

""ഉം... ഏട്ടാ ... അവൾ അങ്ങനെ പെട്ടന്ന് പോകില്ലായിരുന്നു .... അവൾക്കു ഒരു ഓപ്ഷൻ ഉണ്ടായിരുന്നു ഡോക്ടർ മാർ കുറേ പറഞ്ഞതാ ... പക്ഷെ അവൾ കേട്ടില്ല...... """

ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ ""ഓപ്‌ഷനോ.... എന്താ ജെനി എന്താ എനിക്ക് മനസിലായില്ല """"" എന്ന് ചോദിച്ചു കൊണ്ട് പ്രവി ജെനിയെ നോക്കി....

""ഉം . പറയാം ""എന്നർത്ഥത്തിൽ ജെനി മുഖം കാണിച്ചു...

ജെനിയുടെ വാക്കുകൾ കേൾക്കാനായി പ്രവി കാതോർത്തുനിന്നു

""ഏട്ടൻ അവളുടെ കഴുത്തിൽ മിന്ന് അണിയിച്ചു കഴിഞ്ഞു മൂന്നുമാസങ്ങൾക്ക് ശേഷം...ജെയിൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞു അവളുടെ ഹോസ്പിറ്റലിൽ നിന്നും ഞങ്ങൾക്ക് വന്ന കോൾ..... അങ്ങനെ ആണ് ഞങ്ങൾ അവൾ കിടക്കുന്ന ഹോസ്പിറ്റലിൽ പോകുന്നത് ...... അവിടെ വെച്ച് അറിയാൻ കഴിഞ്ഞു അവളുടെ അസുഖ ത്തെ കുറിച്ചും അവളുടെ വയറ്റിൽ.......... ""'

ജെനിയുടെ വാക്കുകൾ നിന്നു..... പ്രവിയുടെ പുറകിൽ ആരേയോ കണ്ടപോലെയുള്ള ജെനിയുടെ നോട്ടം പ്രവി ശ്രദ്ധിച്ചു......

"""""മാഷേ """

ഒരു കുഞ്ഞ് നാദം പ്രവിയുടെ കാതുകളിൽ അലയടിച്ചു....

പ്രവി ആ ശബ്ദത്തിന്റെ ഉടമയെ തേടി തിരിഞ്ഞു ...... മുന്നിൽ നിൽക്കുന്ന അങ്കിളിന്റെ രൂപം പ്രവിയുടെ കണ്ണുകൾ ഒപ്പിയെടുത്തു .... പ്രവി ചെറു പുഞ്ചിരി അങ്കിളിനായി സമ്മാനിച്ചു...... ""അങ്കിളിന്റെ ശബ്ദമല്ലല്ലോ താൻ കേട്ടത്.... ""പ്രവിയുടെ മനസ്സ് മന്ത്രിച്ചു ....

പ്രവിയുടെ മനസ്സ് മനസിലാക്കിയ അങ്കിൾ പ്രവിയോട് താഴേക്കു നോക്കാനായി കണ്ണു കാണിച്ചു....

പ്രവിയുടെ മിഴികൾ താഴേക്കു ചലിച്ചു ...... ഒരു നിമിഷം പ്രവി നിഛലമായി ..... മൂന്നാല് വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരി പെൺകുട്ടി തനിക്ക് മുന്നിൽ തനിക്കു നേരെ ഒരു റോസാപ്പൂബൊക്ക നീട്ടി കൊണ്ട് നിൽക്കുന്നത് പ്രവിയുടെ മിഴികളിൽ പതിഞ്ഞു ...... ആ കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ പ്രവിയുടെ വായിൽ നിന്നും പ്രവി അറിയാതെ തന്നെ ""ജെയിൻ ""എന്നപേര് ഉച്ചരിച്ചു.....

""ജെയിൻ അല്ല ... ജാൻവി.... """

അങ്കിളിന്റെ ശബ്ദം പ്രവിയുടെ കാതിൽ അലയടിച്ചു......

പ്രവി മനസിലാകാതെ വീണ്ടും അവളുടെ

💬 Comments

View all comments