0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1221

കണ്ണുകളിലേക്ക് നോക്കി ... ""അതെ ജെയിന്റെ അതെ കണ്ണുകൾ ... അവളുടെ അതെ മുഖച്ഛായ..... """പ്രവി മനസ്സിൽ പറഞ്ഞതാണേലും പ്രവിയുടെ ചുണ്ടുകളുടെ അനക്കത്താൽ ചെറു ശബ്ദത്തിൽ ആ വാക്കുകൾ അവിടെ അലയടിച്ചു .....

""മുഖച്ഛായ മാത്രമല്ല..... അവളുടെ രക്തംമാ ജാൻവി.... ജെയിന്റെ.... അല്ല .... നിന്റെയും ജെയിന്റെയും മോള്..... ജാൻവി..... """"

അങ്കിളിന്റെ വാക്കുകൾ പ്രവിയുടെ നെഞ്ചിൽ ആണ് പതിച്ചത്....

""എന്റെ മോളോ..... """

"""അതെ ഏട്ടാ... ഏട്ടന്റെയും എന്റെ ജെയിന്റെയും മോളാ അവൾ...... """

ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ ജെനിയുടെ നേരെ പ്രവി നോക്കി ...

""ഒരു കുഞ്ഞിന് ജീവൻ നൽകിയിട്ടാ അവൾ നമ്മളെ വിട്ടു പിരിഞ്ഞേ.. ""'

"'അപ്പോ ഇതിനായിരുന്നുലെ ഇത്രേം കാലം എന്നെ നീ സംരക്ഷിച്ചു നിർത്തിയെ... """

ജെയിന്റെ കല്ലറയിലേക്ക് നോക്കി പ്രവി പറഞ്ഞപ്പോൾ അവളുടെ കല്ലറയിൽ കൊത്തിയ ചിത്രത്തിന് പുഞ്ചിരിയുടെ അഴകായിരുന്നു.....

""മാഷേ... ഇതൊന്നു വാനിച്ചേ.... എനിച്ചു കൈ വേനിച്ചുനു.... """

ജാൻവിയുടെ കിളി കൊഞ്ചൽ കേട്ട് പ്രവി അവളുടെ നേരെ നോക്കി .... പ്രവിക്ക് സന്തോഷം അടക്കാനായില്ല ..... ആദ്യമായി ജെയിനെ കണ്ടത് പ്രവിയുടെ മനസിലേക്ക് ഓടിയെത്തി ....ജെയിൻ ചായ കപ്പും നീട്ടി കൈ വേദനിക്കുന്നു എന്ന് പറഞ്ഞു നിൽക്കുന്ന രംഗം ആണ് ജാൻവി മോള് തനിക്ക് നേരെ റോസാപ്പൂ ബൊക്ക നീട്ടി നിൽക്കുമ്പോൾ പ്രവിക്ക് തോന്നിയത്....

പ്രവിയുടെ മുഖം സന്തോഷത്താൽ വിടർന്നു .... പ്രവി വേഗം തന്നെ ജാൻവിയെ എടുത്തുയർത്തി.....

""ഇങ്ങനെ ഒരു മോളു അച്ഛനെ കാത്തിരിക്കുന്നത് അറിഞ്ഞില്ലല്ലോ ഈ അച്ഛൻ.... """" എന്നുപറഞ്ഞുകൊണ്ട് പ്രവി അവളുടെ കവിളിലും മുഖത്തും തുരുതുരെ ഉമ്മ വെച്ചു ഒരച്ഛന്റെ സ്നേഹം അവളെ അറിയിച്ചു.....

ജാൻവി ഒന്നും മനസിലാകാതെ പ്രവിയുടെ കൈകുളിൽ ഇരുന്നു....

""ജാൻവി മോളെ ഇതാണ് അച്ചാച്ചൻ പറയാറുള്ള മോളുടെ പപ്പ....... """

അങ്കിൾ ജാൻവിയോട് പറഞ്ഞു ....

അവൾ അങ്കിളിനെ നോക്കി നുണക്കുഴി കാട്ടി പുഞ്ചിരിച്ചിട്ട് പ്രവിയുടെ മുഖത്തേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കി ... ചെറുപുഞ്ചിരിയോടെ അവൾ പ്രവിയുടെ കവിളിൽ ചുണ്ടുചേർത്തു കുഞ്ഞിപ്പല്ലുകൾ കൊണ്ട് പ്രവിയുടെ കവിളിൽ വാച്ചിന്റെ

💬 Comments

View all comments