Chapter Title : ജെയിൻ 4 [AKH] [Climax]
നടക്കുന്നവരുടെ എണ്ണം കൂടിവരുന്നത് പോലെ പ്രവിക്ക് തോന്നി .... പ്രവി വീണ്ടും മുന്നോട്ടു സഞ്ചരിച്ചു .... പ്രവിയുടെ മുന്നിൽ ആൻസ് ബത്‌ലേഹമിന്റെ ആർച്ചു പ്രത്യക്ഷപെട്ടു .... പ്രവിയുടെ മുന്നിൽ ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു ... ബത്‌ലേഹം മിന്റെ കവാടം എത്തുന്നതിനു മുന്നേ നിലവിളിയുടെ മണി മുഴക്കം മുഴുക്കികൊണ്ട് ഒരു ആംബുലൻസ് പ്രവിക്കരികിലൂടെ കടന്നു പോയി ... ആ ആംബുലൻസ് കുറച്ചു മുന്നോട്ടു സഞ്ചരിച്ചിട്ട് ഒന്നു നിർത്തി പുറകോട്ടേക്ക് എടുത്ത് കൊണ്ട് ബത്‌ലേഹം ന്റെ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു ......
അവിടെവിടെയായി തിങ്ങി നിറഞ്ഞു നിൽക്കുന്ന എല്ലാ ജനങ്ങളുടെ മുഖത്തും വിഷാദഭാവം നിറഞ്ഞിരുന്നു.... ആൻസ് ബെത്ലെഹിമിന്റെ ആർച്ചിൽ കെട്ടിയ കറുത്ത കൊടിയും പ്രവിയുടെ മിഴികളിൽ നിറഞ്ഞു നിന്നു ....
പ്രവിയുടെ നടത്തത്തിനു വേഗത കുറഞ്ഞു വന്നു .....
തിങ്ങി നിറഞ്ഞ ജനങ്ങൾക്ക് അരികിലൂടെ ആ ആംബുലൻസിനോട് ചേർന്നു പ്രവി ആംബുലൻസിന്റെ പുറകിലെ ഒരു സൈഡിലായി എത്തി.....
മൂന്നാലു പേർ ചേർന്നു ആംബുലൻസിനു ഉള്ളിൽ നിന്നും ഒരു ചില്ലു കൂടാരം ഇറക്കി ജനമദ്ധ്യത്തിൽ പൂക്കൾ കൊണ്ടലങ്കരിച്ച ചുവന്നപരവതാനിയിൽ കൊണ്ടുവച്ചു...... ആ ചില്ലു കൂടാരത്തിനു പുറകെ ആംബുലൻസിൽ നിന്നും വീൽചെയറിൽ കരഞ്ഞു തളർന്ന കണ്ണുകളുമായി ജെനിയും അവളുടെ അങ്കിളും ഇറങ്ങി ആ ചില്ലു കൂടാരത്തിനു അരികിലായി നിന്നു ......
""പ്രിയ ജെയിന് പ്രണാമങ്ങളോടെ വിട """''
എന്ന കുറിപ്പോടെയുള്ള ജെയിന്റെ ചിരിച്ച മുഖം ആ ചില്ല് കൂടാരത്തിനു മുന്നിലായി കണ്ടതോടെ പ്രവിയുടെ സകല നാഡീഞെരമ്പുകളും നിഛലമായി കഴിഞ്ഞിരുന്നു ..... പ്രവി നിറകണ്ണുകളോടെ അവൾക്കരികിലേക്ക് നടന്നടുക്കാനാവാതെ ആ ആംബുലൻസിനരുകിൽ മുട്ടുകുത്തി.........
💬 Comments
View all comments