Chapter Title : ജെയിൻ 4 [AKH] [Climax]
കൂട്ടരേം കാണാനില്ല എന്ന വാർത്ത ഗവണ്മെന്റ്ന്റെ ഇടപെടൽ മൂലം അധികം ആരും അറിയാതെ പോയി ...... രാപകലുകൾ അറിയാത്ത ദിനങ്ങൾ .... അവരുടെ താവളങ്ങളിൽ പ്രവിയും കൂട്ടരും ... മാസങ്ങൾ കഴിഞ്ഞു .... ഗവണ്മെന്റ്ന്റെ രഹസ്യഅന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെ തുടർന്ന് പ്രവിയെ കൂട്ടരേം തടവിലാക്കിയ ഒളിസങ്കേതത്തിനു നേരെ ഒരു കമാന്റോ ഓപ്പറേഷൻ.... അതിലൂടെ പ്രവിയും കൂട്ടരും പുറംലോകം കണ്ടു...""'
""തീവ്രവാദികളുടെ പീഡനങ്ങളിൽ പ്രവിയെ തളരാതെ പിടിച്ചു നിർത്തിയത് ജെയിനെ കാണണം എന്നുള്ള ചിന്തയാണ്... അതിനാൽ തന്നെ അവിടെന്നു രക്ഷപെട്ട അവൻ ആദ്യം എത്തിയത് ബാംഗ്ലൂരിലേ അവളുടെ ഹോസ്റ്റലിൽ ആയിരുന്നു..... പക്ഷെ ആ ഹോസ്റ്റലിൽ അവൾ ഉണ്ടായിരുന്നില്ല ..... അവൾ മാസങ്ങൾക്കു മുൻപ് കോഴ്സ് നിർത്തി നാട്ടിലേക്ക് പോയെന്നു മാത്രം അവിടെന്നു അറിയാൻ കഴിഞ്ഞു.... പുതിയ വാർഡൻ ആയതോണ്ട് എന്താ കാര്യമെന്നു പോലും അറിയാൻ പ്രവിക്ക് കഴിഞ്ഞില്ല.....പ്രവി അതറിഞ്ഞപ്പോൾ തന്നെ നാട്ടിലേക്കു വണ്ടി കയറി... നാട്ടിലെത്തിയ പ്രവി വീട്ന്റെ താക്കോൽ വേലു ഏട്ടനെ ഏല്പിച്ചു ഒരാളെ കാണാൻ പോകുക ആണെന്ന് മാത്രം പറഞ്ഞു സൂര്യനെല്ലിക്ക് ബസ് കയറി..... """""
""സൂര്യനെല്ലിയിൽ ബസ് ഇറങ്ങിയ പ്രവിക്ക് ... ""ആൻസ് ബത്ലേഹം ""എന്ന് മുഴുവൻ ചോദിക്കുന്നതിനു മുന്നേ""ദേ ആ കാണുന്ന ആളുകളുടെ പുറകെ പൊക്കൊളു അവർ അങ്ങോട്ടേക്കാ... ""എന്ന് കടക്കാരന്റെ പക്കൽ നിന്നും ഉത്തരം ലഭിച്ചു....
പ്രവി അവരുടെ പുറകെ നടന്നു .... കുറച്ചു നടത്തിനിടുവിൽ വഴിയരികിൽ അങ്ങിങ്ങായി കുറച്ചു കാറുകൾ നിർത്തിയിട്ടിയിരിക്കുന്നത് പ്രവിയുടെ ശ്രദ്ധയിൽ പെട്ടു .... പിന്നെ അവിടിവിടെയായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും....
പ്രവിയുടെ മുന്നിൽ
💬 Comments
View all comments