Chapter Title : ജെയിൻ 4 [AKH] [Climax]
ആ സ്റ്റേജ് മുഴുവൻ മുഴുകി കേട്ടു....
""നിങ്ങൾ ഏവരും പ്രതിക്ഷയോടെ കാത്തിരുന്ന മൂഹൂർത്തത്തിലേക്കാണ് നമ്മൾ അടുത്തതായി കടക്കാൻ പോകുന്നത് ..... ഇന്നലകളിലെ വസന്തകാലം എന്ന അപൂർവ രചനയിലൂടെ ഈ വർഷത്തെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം കരസ്ഥമാക്കിയ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയും നമ്മുടെ കുട്ടികുറുമ്പിയുമായ ജാൻവി ജെയിനെ ഞാൻ ഈവേദിയിലേക്ക് പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഹാർദ്ദവമായി ക്ഷണിക്കുന്നു..... """
""ജാൻവി പ്ലീസ് കം ഓൺ ദ സ്റ്റേജ്... """"
ആ ഓഡിറ്റോറിയത്തിലെ ജനരവങ്ങളുടെ കൈയടികളുടെ അകമ്പടിയോടെ ജാൻവി ആ സ്റ്റേജിലേക്ക് നടന്നു കയറി .....
അധികം വൈകാതെ ജാൻവി പുരസ്‌കാരം ഏറ്റുവാങ്ങി.....
പുരസ്‌കാരം ഏറ്റുവാങ്ങിസന്തോഷതോടെ നിൽക്കുന്ന ജാൻവിയോട് രണ്ടു വാക്ക് സംസാരിക്കാനായി അവതാരിക ആവിശ്യപെട്ടു.....
""എല്ലാവർക്കും നമസ്കാരം.... """
"""ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വേദിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ..... എന്നെ സ്നേഹിച്ചു എന്നെ ഈ നിലയിൽ എത്തിച്ച എല്ലാവർക്കും എന്റെ ഹാർദ്ദവമായ നന്ദി അറിയിക്കുന്നു ആദ്യമേ ...... ഇന്നലകളിലെ വസന്തകാലം എന്ന രചനയാണു എനിക്ക് ഈ പുരസ്‌കാരം ലഭ്യമാക്കാൻ കാരണമായ കൃതി.... സാധാരണ അതു വായിക്കുന്നവർക്ക് അതുവെറും ഒരു കഥയായിരിക്കാം പക്ഷെ എനിക്കതല്ലായിരുന്നു..... എന്നിലൂടെ ഞാൻ കണ്ട എന്റെ പപ്പയുടെയും മമ്മയുടെയും ചിതലരിക്കാത്ത പ്രണയസാഫല്യമായിരുന്നു....... പ്രണയം എന്നത് രണ്ടാത്മാക്കൾ തമ്മിലുള്ള ഒന്നുചേരൽ ആണെന്നു മനസിലാക്കിയത് അവരുടെ പ്രണയം കണ്ടിട്ടായിരുന്നു.....എന്റെ പിറവിയിലൂടെ എനിക്ക് നഷ്പ്പെട്ട എന്റെ അമ്മയുടെ സ്നേഹം എനിക്ക് തിരിച്ചുകിട്ടിയത് എന്റെ എല്ലാമെല്ലാമായ എന്റെ പപ്പയിൽ നിന്നായിരുന്നു..... ഒന്നിനും ഒരു കുറവ് വരുത്താതെ മമ്മ ഇല്ലെന്ന സങ്കടം തോന്നിപ്പിക്കാത്തവിധം എന്നെ വളർത്തി ഈ നിലയിൽ എത്തിച്ചു എന്റെ പപ്പ ...... ആ പപ്പക്ക് അവകാശ പെട്ടതാ ഈ പുരസ്‌കാരം ....... """""
സ്റ്റേജിന്റെ മുൻ നിരയിൽ ഇരിക്കുന്ന പ്രവിയെ നോക്കി ജാൻവിയത് പറഞ്ഞുകേട്ടപ്പോൾ പ്രവിയുടെ കണ്ണു നിറഞ്ഞു ........
""പപ്പ പോകാം.... ""'
ഫങ്ക്ഷൻ കഴിഞ്ഞു .... വില്ലിസ് ന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിക്കൊണ്ട് ജാൻവി പറഞ്ഞു....
""ഹഹ ... ഇതുകൊള്ളാം... ഇവിടെരുന്നു കരയുക ആണോ... ""
വില്ലിസ് ന്റെ സൈഡ് സീറ്റിൽ ചാരി ഇരിക്കുകയായിരുന്ന പ്രവിയോട് ജാൻവി
💬 Comments
View all comments