0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 2.5K

അവളുടെ ജീവൻ നിലനിർത്താനുള്ള ഒരു ചികിത്സയും ഇല്ല എന്നതിനെ കുറിച്ചും ..... അതു അറിഞ്ഞേ പിന്നെ ഞാൻ കരുതിയതാ ഒരു നിമിഷം പോലും അവളെ വിട്ട് നിൽക്കില്ല എന്ന് ..... പക്ഷെ ഡോക്കുമെന്ററി എടുക്കാൻ പോയില്ലേൽ പിന്നെ ""ഇച്ചായൻ ഒരിക്കലും എന്നെ കാണില്ല""...എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് അവളുടെ വാക്കുകൾ നിരസിക്കാൻ ആയില്ല....അവളെ വിഷമിപ്പിക്കാനും തോന്നിയില്ല ... അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്നുമാത്രമേ അപ്പോ ചിന്തിച്ചോള്ളൂ...... പിന്നെ ഞാൻ കരുതിയില്ല അവൾ ഇത്ര പെട്ടന്ന് എന്നെ വിട്ട് പോകുമെന്ന്..... അല്ലേലും നമ്മൾ സ്നേഹിക്കുന്നവർക്ക് എത്ര വലിയ രോഗത്തിന് അടിമയാണേലും അവർ പെട്ടന്ന് നമ്മളെ വിട്ടു പോകില്ല എന്നല്ലേ നമ്മൾ ചിന്തിക്കു.....പക്ഷെ അവൾ പോയി എന്നെന്നേക്കുമായി..... .""""

അതു പറയുമ്പോൾ പ്രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു........

""ഉം... ഏട്ടാ ... അവൾ അങ്ങനെ പെട്ടന്ന് പോകില്ലായിരുന്നു .... അവൾക്കു ഒരു ഓപ്ഷൻ ഉണ്ടായിരുന്നു ഡോക്ടർ മാർ കുറേ പറഞ്ഞതാ ... പക്ഷെ അവൾ കേട്ടില്ല...... """

ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ ""ഓപ്‌ഷനോ.... എന്താ ജെനി എന്താ എനിക്ക് മനസിലായില്ല """"" എന്ന് ചോദിച്ചു കൊണ്ട് പ്രവി ജെനിയെ നോക്കി....

""ഉം . പറയാം ""എന്നർത്ഥത്തിൽ ജെനി മുഖം കാണിച്ചു...

ജെനിയുടെ വാക്കുകൾ കേൾക്കാനായി പ്രവി കാതോർത്തുനിന്നു

""ഏട്ടൻ അവളുടെ കഴുത്തിൽ മിന്ന് അണിയിച്ചു കഴിഞ്ഞു മൂന്നുമാസങ്ങൾക്ക് ശേഷം...ജെയിൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞു അവളുടെ ഹോസ്പിറ്റലിൽ നിന്നും ഞങ്ങൾക്ക് വന്ന കോൾ..... അങ്ങനെ ആണ് ഞങ്ങൾ അവൾ കിടക്കുന്ന ഹോസ്പിറ്റലിൽ പോകുന്നത് ...... അവിടെ വെച്ച് അറിയാൻ കഴിഞ്ഞു അവളുടെ

💬 Comments

View all comments