Chapter Title : ജെയിൻ 4 [AKH] [Climax]
അസുഖ ത്തെ കുറിച്ചും അവളുടെ വയറ്റിൽ.......... ""'
ജെനിയുടെ വാക്കുകൾ നിന്നു..... പ്രവിയുടെ പുറകിൽ ആരേയോ കണ്ടപോലെയുള്ള ജെനിയുടെ നോട്ടം പ്രവി ശ്രദ്ധിച്ചു......
"""""മാഷേ """
ഒരു കുഞ്ഞ് നാദം പ്രവിയുടെ കാതുകളിൽ അലയടിച്ചു....
പ്രവി ആ ശബ്ദത്തിന്റെ ഉടമയെ തേടി തിരിഞ്ഞു ...... മുന്നിൽ നിൽക്കുന്ന അങ്കിളിന്റെ രൂപം പ്രവിയുടെ കണ്ണുകൾ ഒപ്പിയെടുത്തു .... പ്രവി ചെറു പുഞ്ചിരി അങ്കിളിനായി സമ്മാനിച്ചു...... ""അങ്കിളിന്റെ ശബ്ദമല്ലല്ലോ താൻ കേട്ടത്.... ""പ്രവിയുടെ മനസ്സ് മന്ത്രിച്ചു ....
പ്രവിയുടെ മനസ്സ് മനസിലാക്കിയ അങ്കിൾ പ്രവിയോട് താഴേക്കു നോക്കാനായി കണ്ണു കാണിച്ചു....
പ്രവിയുടെ മിഴികൾ താഴേക്കു ചലിച്ചു ...... ഒരു നിമിഷം പ്രവി നിഛലമായി ..... മൂന്നാല് വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരി പെൺകുട്ടി തനിക്ക് മുന്നിൽ തനിക്കു നേരെ ഒരു റോസാപ്പൂബൊക്ക നീട്ടി കൊണ്ട് നിൽക്കുന്നത് പ്രവിയുടെ മിഴികളിൽ പതിഞ്ഞു ...... ആ കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ പ്രവിയുടെ വായിൽ നിന്നും പ്രവി അറിയാതെ തന്നെ ""ജെയിൻ ""എന്നപേര് ഉച്ചരിച്ചു.....
""ജെയിൻ അല്ല ... ജാൻവി.... """
അങ്കിളിന്റെ ശബ്ദം പ്രവിയുടെ കാതിൽ അലയടിച്ചു......
പ്രവി മനസിലാകാതെ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി ... ""അതെ ജെയിന്റെ അതെ കണ്ണുകൾ ... അവളുടെ അതെ മുഖച്ഛായ..... """പ്രവി മനസ്സിൽ പറഞ്ഞതാണേലും പ്രവിയുടെ ചുണ്ടുകളുടെ അനക്കത്താൽ ചെറു ശബ്ദത്തിൽ ആ വാക്കുകൾ അവിടെ അലയടിച്ചു .....
""മുഖച്ഛായ മാത്രമല്ല..... അവളുടെ രക്തംമാ ജാൻവി.... ജെയിന്റെ.... അല്ല .... നിന്റെയും ജെയിന്റെയും മോള്..... ജാൻവി..... """"
അങ്കിളിന്റെ വാക്കുകൾ പ്രവിയുടെ
💬 Comments
View all comments