Chapter Title : ജെയിൻ 4 [AKH] [Climax]
അതാണോ ... ശെരിയായോ അതു.... """
""ഉം .. ശെരിയായി... ""
അതു കേട്ടപ്പോൾ പ്രവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...
""നിയിത് എന്ത് തീരുമാനിച്ച പ്രവി.... ""
""അങ്ങനെ ഒരു ആഗ്രഹം തോന്നി.... """
""ഉം ... പല കൊലകൊമ്പൻ റിപ്പോർറ്റെർസ് വരെ ചെല്ലാൻ മടിക്കുന്ന നോർത്തിലെ വനങ്ങളിൽ പോയി ഡോക്കുമെന്ററി റിപ്പോർട്ട് തയ്യാറാക്കാൻ നിനക്ക് വട്ടാണോ.... """
""ഇല്ല ചേച്ചി ... എനിക്ക് കുറച്ചു നാൾ ഒന്നു മാറിനിൽക്കണം... ഇവിടെ നിന്നാൽ ശെരിയാകില്ല.... ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനമാണിത്... """
""എടാ അഞ്ചാറു മാസം എടുക്കും ഈ പ്രൊജക്റ്റ് .... """
""അതു കൊണ്ട് തന്നെയാ ഞാൻ ഇത് ഏറ്റെടുത്തത് .... """
""ഉം .. ശെരി ... നീ തീരുമാനം എടുത്താൽ പിന്നോട്ട് ഇല്ല എന്നറിയാം.... എന്നാലും വേണോ ഇത് .... """"
""ചേച്ചി പേടിക്കേണ്ട .... ഞാൻ ഇത് തീർത്ത് വേഗം വരില്ലേ..... """"
""വേഗം വന്നാൽ കൊള്ളാം ... അല്ലെങ്കിൽ ചിലപ്പോൾ നിന്റെ ആരാധികമാർ അവിടേക്ക് വരും .... """
അതിനൊരു ചിരി സമ്മാനിച്ചു പ്രവി......
അങ്ങനെ ആ ദിവസം കടന്നു പോയി .... പിന്നെ എല്ലാം പെട്ടന്നായിരുന്നു .. പ്രവി ഒരു ക്രൂ ഉണ്ടാക്കി..... അവരോടെല്ലാം അവിടെ എത്തിചേരാനുള്ള നിർദേശങ്ങൾ എല്ലാം പ്രവി കൊടുത്തു ..... എല്ലാവരും പോകാൻ തീരുമാനിച്ച ദിവസത്തിന് ഒരു ദിവസം മുന്നേ പ്രവി ഒറ്റക്ക് ട്രെയിൻ കയറി......
""മേം....പ്രവി... കേരളവിൽ നിന്നും വരുന്നു..... ഇവിടെ താമസിക്കുന്ന ജെയിൻ ഫെർണാണ്ടസിന്റെ ഫ്രണ്ട് ആണു ... എനിക്ക് ഒന്നു ജെയിനെ കാണണമായിരിന്നു.... """
ബാംഗ്ലൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വാർഡനോട് പ്രവി കാര്യം പറഞ്ഞു....
പ്രവിയോട് വാർഡൻ കുറച്ചു നേരം വെയ്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ... പ്രവി അവിടെ കുറച്ചു മാറി നിരത്തി ഇട്ടിരിക്കുന്ന കസേരയിൽ പോയി ഇരുന്നു....
വാർഡൻ ഒരു ചെറിയ ചെക്കനോട് എന്തോ പറയുന്നതും .. ആ ചെക്കൻ തലയാട്ടി നേരെ ഗോവണി കയറി പോകുന്നതും പ്രവി കണ്ടു...
കുറച്ചു കഴിഞ്ഞപ്പോൾ... അയഞ്ഞ ഒരു ബനിയൻ ടൈപ്പ് പാന്റും ഒരു അയഞ്ഞ ലേഡിസ് ഷർട്ടും ധരിച്ചു ജെയിൻ ആ ഗോവണി ഇറങ്ങി വരുന്നത് പ്രവിയുടെ മിഴികളിൽ തെളിഞ്ഞു ....
""ആ .. മാഷോ.... """
ജെയിൻ പ്രവിക്കരികിൽ എത്തിയപ്പോൾ പറഞ്ഞു ....
പ്രവി മുൻപ് കണ്ട ജെയിനെ അല്ലായിരുന്നു
💬 Comments
View all comments