0%

Chapter Title : ജെയിൻ 4 [AKH] [Climax]

Author : Akh Read All Parts 1161

"""

അതു കേട്ടപ്പോൾ ജെയിൻ ചെറുപുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു.....

""അല്ല മാഷെന്താ ഇവിടെ .... """

""ഞാനോ ...?? ""

"അല്ല പിന്നെ ഞാനോ?? ""

ജെയിൻ ചെറു ചിരിയോടെ ചോദിച്ചു ....

അവളിൽ പഴയ ജെയിൻ പുറത്ത് വരുന്നത് പ്രവി കണ്ടു ....

അതുകേട്ടപ്പോൾ ചെറു ചിരിയോടെ ""ഒരു വലിയ യാത്രയുടെ തുടക്കം ... അതു ജെയിനിൽ നിന്നും ആകട്ടെ എന്ന് കരുതി """"പ്രവി പറഞ്ഞു....

""ഓഹോ .... എവിടെക്കാ ... ഈ കലാകാരന്റെ യാത്ര.... വല്ല കാശിക്കും മറ്റും ആണോ .... """

ജെയിന്റെ സ്വസിദ്ധമായ ശൈലിയിൽ അതു പറഞ്ഞു കേട്ടപ്പോൾ പ്രവിയുടെ ഉള്ളം നിറഞ്ഞു ....

ഇത്രയും പെട്ടന്ന് അവൾ പഴയ പോലെ ആകും എന്ന് പ്രവി കരുതിയിരുന്നില്ല....

""ഹഹ ... കാശിക്ക് ഒന്നുമല്ല ... അതിനുള്ള പ്രായം നമുക്ക് ആയിട്ടില്ലല്ലോ.... """

ചെറുപുഞ്ചിരിയിൽ പ്രവി അതു പറഞ്ഞപ്പോൾ അവരുടെ ഇടയിലെ മൗനത്തിന്റെ മതിൽ മുഴുവനായി തകർന്നടിഞ്ഞു.... അവരുടെ ഇടയിൽ പഴയസൗഹൃദം ഉടെലെടുത്തു....

""പിന്നെ എവിടെക്കാ മാഷുടെ യാത്ര.... """

അവൾ പുഞ്ചിരിയോടെ ചോദിച്ചു.....

""ഹേയ് .. ഒരു ഡോക്കുമെന്ററിയുടെ ആവിശ്യത്തിനായി നോർത്തിൽ ഉള്ള കുറച്ചു വനാന്തരങ്ങളിൽ പോകണം ..... """

""ഓഹോ ... അതു കൊള്ളാലോ... ""

""ഉം .. അല്ല...ജെയിൻ ... ജെനി വിളിക്കാറുണ്ടോ.. """

""ഉം .. പിന്നെ ദിവസവും വിളിക്കാറുണ്ട്..... പിന്നെ കഴിഞ്ഞ ആഴ്ചയിൽ അങ്കിളും അവളും വന്നാരുന്നു.... """

"ഓഹോ..അപ്പൊ ഈ കോലം അവർ കണ്ടില്ലേ .... """

""ഉം .. കണ്ടു ... കുറെ ചീത്ത പറഞ്ഞിട്ടാ അവൾ പോയെ .... """

അതിനൊരു ചിരി പ്രവി അവൾക്കായി സമ്മാനിച്ചു....

""അല്ല...മാഷെന്താ ഇപ്പോ ബത്‌ലേഹംമിലേക്ക് വിളിക്കാത്തത്.... """

""ഉം .. ഞാനോ... """

""ഉം... ജെനി പറഞ്ഞു അവൾ വിളിച്ചാലും മാഷ് അധികം സംസാരിക്കാറില്ല എന്നും.... """

""അതുപിന്നെ ... തിരക്ക് ആയിരുന്നു... """

പ്രവി ഉത്തരം പറയാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു...

"""ഉം... ""

അവൾ ഒന്നു മൂളിയിട്ട് അകലങ്ങളിലേക്ക് കണ്ണും നട്ട് ഇരുന്നു ....

അവരുടെ ഇടയിൽ വീണ്ടും മൗനം തളം കെട്ടി ... കളി ചിരികൾ മാഞ്ഞു .... പ്രവിയും വേറൊന്തോ ചിന്തയിൽ മുഴുകി ഇരുന്നു ....

"""മാഷേ .... ""

കുറച്ചു നേരത്തെ മൗനത്തിൽ ഒടുവിൽ ..... ജെയിൻ പ്രവിയെ

💬 Comments

View all comments