Chapter Title : ജെയിൻ 4 [AKH] [Climax]
വിളിച്ചു .....
"""ഉം... "" പ്രവി അവളുടെ വിളി കേട്ട് അവളെ നോക്കി...
""മാഷേ ... ഞാനാണോ .. മാഷിന്റെ ഈ അവസ്ഥക്ക് കാരണം.... """
""ഉം... ഒരുതരത്തിൽ അങ്ങനെയും പറയാം .... പക്ഷെ തന്നെ കുറ്റം പറയാൻ പറ്റില്ലെടോ .... ശെരിക്കും കുറ്റകാരൻ ഞാൻ തന്നെയാ .... ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിച്ചത് ഞാനല്ലേ..... ""
പ്രവി പറഞ്ഞു.....
""മാഷേ... ഞാൻ ... എന്റെ അവസ്ഥ അങ്ങനെയാണു മാഷേ ... ഞാൻ... """ജെയിൻ പറഞ്ഞു പകുതിയായപ്പോൾ """ഹേയ് ... അതു വിട് .... താൻ എന്നെ ഒഴുവാക്കണമെങ്കിൽ അതിനു തക്കതായ എന്തേലും കാര്യം ഉണ്ടാകും എന്നറിയാം..... ഞാനിപ്പോ വന്നത് പഴയ കാര്യങ്ങൾ ആവർത്തിക്കാൻ അല്ല....ഈ യാത്രക്ക് മുൻപ് തന്നെ ഒന്നു കാണണം എന്ന് തോന്നി കുറച്ചു നേരം സംസാരിക്കണം എന്നും .... """
""ഉം.... """പ്രവി പറഞ്ഞത് കേട്ടപ്പോൾ അവൾ ചെറുതായി മൂളി....
വീണ്ടും അവരുടെ ഇടയിൽ മൗനം നിറഞ്ഞു...
""ജെയിൻ ... വാ ... നമുക്ക് ഒരിടം വരെ പോകാം... """
പ്രവി അതും പറഞ്ഞു എഴുനേറ്റു...
""എവിടെക്കാ.. പോകുന്നെ ""എന്നുള്ള ഒന്നും ചോദിക്കാതെ ജെയിൻ പ്രവിയുടെ വാക്കുകൾ അനുസരിച്ചു പ്രവിയോടൊപ്പം നടന്നു....
കുറച്ചു നടത്തിനൊടുവിൽ അവർ പാർക്കിനു പുറത്ത് എത്തി....... ആ പാർക്കിനു മുന്നിലായുള്ള റോഡിന്റെ എതിർ വശത്തെ ഷോപ്പിംഗ് മാളിലേക്ക് ജെയിനേം കൂട്ടി പ്രവി നടന്നു ....
""ഇതെങ്ങനെ ഉണ്ട് ജെയിൻ ""
മാളിനുള്ളിലെ കൂളിംഗ് ഗ്ലാസും ഐ പ്രൊട്ടക്ഷൻ ഗ്ലാസും വിൽക്കുന്ന ഐ സെന്റർ എന്ന കടയിൽ കയറി നീലയും ബ്ലാക്കും കൂടിയ ഫ്രെയിം ഉള്ള ഒരു കൂളിംഗ് ഗ്ലാസ് എടുത്തു ജെയിന്റെ മുഖത്ത് വെച്ച് കൊടുത്തിട്ട് പ്രവി ചോദിച്ചു.....
""ഇതെന്തിനാ മാഷേ ...."""
""തനിക്ക് ഇഷ്ടപ്പെട്ടോ.... """
""ഉം.. """"
അവൾ മൂളി ... പിന്നെ ""ഇതൊക്കെ വേണോ ""എന്ന രീതിയിൽ അവൾ പ്രവിയെ നോക്കി...
""ഇരിക്കട്ടെ ഡോ.... """
പ്രവി ചെറു ചിരിയൽ പറഞ്ഞു ....
പ്രവി അതിൻറെ ബില്ല് സെറ്റിൽ ചെയ്തു ...
പിന്നെ ജെയിനേം കൂട്ടി അടുത്ത ലേഡീസ് ഷോപ്പിൽ കയറി ... ആ ഷോപ്പിലെ ലേഡീസ് സ്കാർഫ് ഇരിക്കുന്ന ഇടത്തിലേക്ക് അവളേം കൂട്ടി പ്രവി നടന്നു ....
സ്കാർഫ് ന്റെ സെക്ഷനിൽ നിന്നും അവൾ ധരിച്ച ഡ്രെസിനു മാച്ച് ആയ ഒരു സ്കാർഫ് സെലക്ട് ചെയ്തു... അതു അവളുടെ
💬 Comments
View all comments