Chapter Title : ജെയിൻ 4 [AKH] [Climax]
കഴുത്തിൽ പ്രവി ധരിപ്പിച്ചു കൊടുത്തു.....
ജെയിൻ ഒന്നും മനസിലാകാതെ നിന്നു.....
അതിന്റെം ബില്ല് പ്രവി സെറ്റിൽ ചെയ്തു .....
""മാഷേ .... """
മാളിന് വെളിയിലേക്ക് ഇറങ്ങുമ്പോൾ ജെയിൻ വിളിച്ചു...
പ്രവി ഒന്നു നിന്നു.... അവളുടെ നേരെ നോക്കി.... പ്രവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
""എന്താ മാഷേ ഇതൊക്കെ ... ""
അവളുടെ കണ്ണുകളിലും നീർമുത്തുകൾ നിറഞ്ഞിരുന്നു ... പ്രവിയുടെ സ്നേഹവും കരുതലും ഓക്കേ അവളുടെ കണ്ണു നിറയാൻ കാരണമാക്കി.....
"""തന്നെ ഒരുതവണ കൂടി ഇതുപോലെ കാണണം എന്ന് തോന്നി.... ഇനിയൊരു കൂടിക്കാഴ്ച്ച നമ്മൾ തമ്മിൽ ഉണ്ടായില്ലെങ്കിലോ.... """
പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെയിൻ അറിയാതെ തന്നെ ചോദിച്ചു പോയി ""എന്ത്....എന്താ പറഞ്ഞെ മാഷേ.... """
""ഹേയ് .. ഒന്നുല്യാ ഡോ... ഞാൻ വേറൊന്തോ .... ഓക്കേ താൻ അത് വിട് ... വാ വന്നു വണ്ടിയിൽ കയറു.... """
പ്രവി മുഖത്തു ചെറു ചിരി വരുത്തിക്കൊണ്ട് ജെയിനോട് പറഞ്ഞു ..... പ്രവി എന്തൊക്കെ കണക്കു കൂട്ടിയത് പോലെ ജെയിന് തോന്നി ... പക്ഷെ പ്രവിയോട് ഒന്നും ജെയിൻ ചോദിക്കാൻ നിന്നില്ല ... അവനൊപ്പം ആ വണ്ടിയിൽ ജെയിനും കയറി ....
ഫുട്ട്പാത്തിൽ നിൽക്കുന്ന മരങ്ങളുടെ ചോലക്ക് കീഴിലുള്ള ആളൊഴിഞ്ഞ റോഡിലൂടെ അവരുടെ കൈനെറ്റിക്ക് സഞ്ചരിച്ചു....
""മാഷേ ഇവിടൊന്നു... """
ജെയിന്റെ വിരലുകൾ പ്രവിയുടെ തോളിൽ പതിഞ്ഞു .....
ജെയിന്റെ ആഗ്രഹം മനസിലാക്കിയ പ്രവി... ഫൂട്ട്പാത്തിനു ചേർന്നു മനോഹരമായ വെള്ളയിൽ ലയിച്ച മതിലിന്റെ ഇടയിൽ ഉള്ള കവാടത്തിനു ഇടയിലൂടെ തൂവെള്ളയിൽ കുളിച്ച മനോഹരമായ ഒരു പള്ളിയുടെ മുന്നിൽ കൈനറ്റിക് കൊണ്ട് നിർത്തി .....
ജെയിൻ ആദ്യം നടന്നു ... ജെയിനെ അനുഗമിച്ചു പ്രവിയും .... ആ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു...
ജെയിൻ രൂപക്കൂടിനു മുന്നിൽ മുട്ടിപ്പായി നിന്നു ..... പ്രവിയും അവൾക്കരികിൽ മുട്ടിപ്പായി നിന്നു....
അവർ കണ്ണുകൾ അടച്ചു പാർത്ഥനയിൽ മുഴുകി...
ജെയിനും പ്രവിയും അല്ലാതെ ആരും ആ പള്ളിയിൽ ഉണ്ടായിരുന്നില്ല .... ദൈവം അവർക്ക് മുന്നിൽ അവരുടേതായ ലോകം സൃഷ്ടിച്ചു......
കുറച്ചു നിമിഷത്തിനു ശേഷം പ്രവി മിഴികൾ തുറന്നു.... രൂപക്കൂട്ടിലെ ഈശോ മിശിഹായിയെ ഒന്നു നോക്കിയ ശേഷം തന്റെ അരികത്തായി ഇരിക്കുന്ന ജെയിനെ പ്രവി നോക്കി....
ജെയിൻ.... അവൾ... കണ്ണുകൾ അടച്ചു ഇപ്പോഴും പാർത്ഥനയിൽ മുഴുകി ഇരിക്കുകയാണു .... അവളുടെ മിഴികളിൽ നിന്നും കണ്ണീർ ഒഴുകി വെളുത്ത മാർബിൾ തറയിൽ പതിക്കുന്നു.....
💬 Comments
View all comments