Chapter Title : ജെയിൻ 4 [AKH] [Climax]
മൂഡ് മാറണമെങ്കിൽ അവളോട് താൻ ഫ്രീ ആയി സംസാരിക്കണം ...... പ്രവി മനസ്സിൽ പറഞ്ഞു....
അവൻ ഒന്നു അകലേക്ക് നോക്കി കണ്ണുകൾ അടച്ചു തുറന്നു പിന്നെ അവളുടെ നേരെ നോക്കി.... ""ജെയിൻ """പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.... അവന്റെ വിളിക്കായി കാതോർത്തിരുന്ന പോലെ ജെയിൻ അവന്റെ ശബ്ദത്തിൽ ലയിച്ചു അവന്റെ നേരെ കണ്ണുകൾ പായിച്ചു....
അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി ... അവളുടെ കണ്ണുകൾ നിറഞ്ഞപോലെ പ്രവിക്ക് തോന്നി.....
""എന്താ ജെയിൻ ... ഇതെന്ത് കൊലമാടോ.... """
കുറച്ചു നേരത്തെ മൗനം ഭേദിച്ചുകൊണ്ട് പ്രവി പെട്ടന്ന് ചോദിച്ചു....
""അതുപിന്നെ മാഷേ ... ഇവിടത്തെ ഫുഡ് ക്ലൈമറ്റ് ന്റെ ഒക്കെയാ... """
ജെയിൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ....
""ഉവ്വ ... ഇതെങ്ങാനും ജെനി കാണേണ്ട..... """
അതു കേട്ടപ്പോൾ ജെയിൻ ചെറുപുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു.....
""അല്ല മാഷെന്താ ഇവിടെ .... """
""ഞാനോ ...?? ""
"അല്ല പിന്നെ ഞാനോ?? ""
ജെയിൻ ചെറു ചിരിയോടെ ചോദിച്ചു ....
അവളിൽ പഴയ ജെയിൻ പുറത്ത് വരുന്നത് പ്രവി കണ്ടു ....
അതുകേട്ടപ്പോൾ ചെറു ചിരിയോടെ ""ഒരു വലിയ യാത്രയുടെ തുടക്കം ... അതു ജെയിനിൽ നിന്നും ആകട്ടെ എന്ന് കരുതി """"പ്രവി പറഞ്ഞു....
""ഓഹോ .... എവിടെക്കാ ... ഈ കലാകാരന്റെ യാത്ര.... വല്ല കാശിക്കും മറ്റും ആണോ .... """
ജെയിന്റെ സ്വസിദ്ധമായ ശൈലിയിൽ അതു പറഞ്ഞു കേട്ടപ്പോൾ പ്രവിയുടെ ഉള്ളം നിറഞ്ഞു ....
ഇത്രയും പെട്ടന്ന് അവൾ പഴയ പോലെ ആകും എന്ന് പ്രവി
💬 Comments
View all comments