Chapter Title : ജെയിൻ 4 [AKH] [Climax]
ഉള്ള കവാടത്തിനു ഇടയിലൂടെ തൂവെള്ളയിൽ കുളിച്ച മനോഹരമായ ഒരു പള്ളിയുടെ മുന്നിൽ കൈനറ്റിക് കൊണ്ട് നിർത്തി .....
ജെയിൻ ആദ്യം നടന്നു ... ജെയിനെ അനുഗമിച്ചു പ്രവിയും .... ആ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു...
ജെയിൻ രൂപക്കൂടിനു മുന്നിൽ മുട്ടിപ്പായി നിന്നു ..... പ്രവിയും അവൾക്കരികിൽ മുട്ടിപ്പായി നിന്നു....
അവർ കണ്ണുകൾ അടച്ചു പാർത്ഥനയിൽ മുഴുകി...
ജെയിനും പ്രവിയും അല്ലാതെ ആരും ആ പള്ളിയിൽ ഉണ്ടായിരുന്നില്ല .... ദൈവം അവർക്ക് മുന്നിൽ അവരുടേതായ ലോകം സൃഷ്ടിച്ചു......
കുറച്ചു നിമിഷത്തിനു ശേഷം പ്രവി മിഴികൾ തുറന്നു.... രൂപക്കൂട്ടിലെ ഈശോ മിശിഹായിയെ ഒന്നു നോക്കിയ ശേഷം തന്റെ അരികത്തായി ഇരിക്കുന്ന ജെയിനെ പ്രവി നോക്കി....
ജെയിൻ.... അവൾ... കണ്ണുകൾ അടച്ചു ഇപ്പോഴും പാർത്ഥനയിൽ മുഴുകി ഇരിക്കുകയാണു .... അവളുടെ മിഴികളിൽ നിന്നും കണ്ണീർ ഒഴുകി വെളുത്ത മാർബിൾ തറയിൽ പതിക്കുന്നു.....
ആ കാഴ്ച പ്രവിക്ക് അധികനേരം കണ്ടിരിക്കാൻ സാധിച്ചില്ല .... പ്രവി അവിടെന്നു എഴുനേറ്റു പുറത്തേക്കു നടക്കാൻ തുനിഞ്ഞു .....
"""ഇച്ചായ """
എന്നുള്ള ജെയിന്റെ വിളി കേട്ട് പ്രവി ഒന്നു നിന്നു ....
പ്രവി തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കികൊണ്ട് നിറഞ്ഞകണ്ണുകളാൽ നിൽക്കുന്ന ജെയിൻ.....
""ഇച്ചായ... ഇച്ചായൻ എന്നെ വിട്ട് പോവല്ലേ .... എനിക്ക് പറ്റണില്ലാ ഇച്ചായൻ ഇല്ലാതെ..... """""
ജെയിൻ പ്രവിയുടെ മാറിലേക്ക് ചാഞ്ഞു പ്രവിയെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.....
ജെയിന്റെ ആ പെരുമാറ്റം പ്രവിയെ ഒരു നിമിഷം നിഛലമാക്കി....
അവളുടെ കളങ്കമില്ലാത്ത സ്നേഹം മനസിലാക്കിയ പ്രവി അവളെ ആലിംഗനം ചെയ്തു അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു....
അവരുടെ ആ സ്നേഹത്തിനു സാക്ഷി ആയി ഈശോ മിശിഹായും...
"""ജെയിൻ.... ""
അവളുടെ കരച്ചിൽ ഒന്നു അടങ്ങിയപ്പോൾ പ്രവി വിളിച്ചു..
അവൾ പ്രവിയുടെ നെഞ്ചിൽ നിന്നും തലയുയർത്തി പ്രവിയെ നോക്കി...
""അപ്പോ നിനക്ക് എന്നെ ഇഷ്ടമായിരുന്നല്ലേ...... ""'
പ്രവി ആനന്ദകണ്ണീരോടെ ചോദിച്ചു.....
""""ഇച്ചായ ... ഇച്ചായനെ എനിക്ക് ഒരുപാട് ഇഷ്ടാ... ഇച്ചായൻ ഇല്ലാതെ ..... ഈ ജീവിതം....ജീവിതം.. """ പെട്ടന്ന് എന്തോ ആലോചിച്ച പോലെ ജെയിന്റെ വാക്കുകൾ നിന്നു
💬 Comments
View all comments