Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
മൂന്നാല് ഇമോജിയും.
അപ്പോള്‍ ഞാന്‍ പറഞ്ഞു ആ ബാഗില്‍ പുറത്തെ ഉറയില്‍ കുറച്ചു ഡോളര്‍ വച്ചിട്ടുണ്ട്. അത് എടുത്തു സൂക്ഷിച്ചു വെക്കു.
അതിനു തിരികെ വന്നത് ഫ്ലഷ്ഡു ഫേസ് ഇമോജി ആണ്. കൂടെ ഇതെന്തിനാ ഇത്.?
അതിരിക്കട്ടെ കയ്യില്‍, ഉപയോഗം വന്നില്ലെങ്കില്‍ തിരികെ തന്നാല്‍ മതി.
എന്‍റെ കയ്യില്‍ കുറച്ചു കാഷ് ഉണ്ട് മാഷെ, എന്നാലും ഇതെപ്പോള്‍ വച്ചു.
അത് താന്‍ വാഷ് റൂമില്‍ പോയപ്പോള്‍ വച്ചതാണ്. അത് സാരമില്ല. അവിടെ ചെന്നിട്ട് എന്ത് ആവശ്യം ഉണ്ടെങ്കിലും ജ്യോ യെ വിളിച്ചാല്‍ മതി.
പൊക്കോ ഇനി ഒരാവശ്യവും ഇല്ല മാഷെ. ഈ കടമെല്ലാം എങ്ങനെ വീട്ടും എന്നറിയില്ല മാഷെ ?
താന്‍ ഇപ്പോള്‍ അതൊന്നും ഓര്‍ക്കണ്ട, ആദ്യം അവിടെ ഇറങ്ങട്ടെ.
അതിനു തിരികെ വന്നത് നേരത്തെ അയച്ച പോലത്തെ ഹാര്‍ട്ട് ഇമോജി.
തിരികെ എന്ത് പറയണം എന്നെനിക്കു അറിയില്ലായിരുന്നു. ഞാന്‍ ഫോണ്‍ പിടിച്ചു അങ്ങനെ ഇരുന്നു.
ഫോണ്‍ നോക്കിയപ്പോള്‍ അവള്‍ വേണ്ടും ടൈപ് ചെയ്യുന്നു..
ഇനി ഫ്ലൈറ്റില്‍ കേറിയിട്ടു മെസേജ് അയക്കാം മാഷെ . ചാര്‍ജ് കുറവാണു. ഞാന്‍ ഇത്തിരി കുത്തി ഇടട്ടെ.
ഞാന്‍ ഓക്കേ ബൈ പറഞ്ഞു.
എന്തിനാ ബൈ പറയുന്നേ, ബൈ പറയുന്നേ എനിക്ക് ഇഷ്ടമല്ല എന്ന് അവള്‍ തിരിച്ചു മെസേജ് ഇട്ടു. കൂടെ ചിരിക്കുന്ന ഇമോജി.
ഞാന്‍ രണ്ടു ഹഹ ഇട്ടു ഫോണ്‍ പോക്കറ്റില്‍ ഇട്ടു.
എഴുനേറ്റു കഫറ്റിരിയയില്‍ പോയി ഒരു കോഫി വാങ്ങി വന്നു കസേരയില്‍ ഇരുന്നു. ജിന്‍സി പോയ ശേഷം ഭയങ്കര ബോറായി തോന്നി. സമയം പോകുന്നെ ഇല്ല.
ഫോണ്‍
💬 Comments
View all comments