Chapter Title : ജോജോയുടെ ഓജോ [ആനീ]
മാറുകയായിരുന്നു. ചാച്ചാജി ആ സ്വർണ്ണ അരഞ്ഞാണം കയ്യിലെടുത്ത് അതിന്റെ കൊളുത്ത് സാവധാനം വേർപെടുത്തി. പിന്നീട് അയാൾ വിരലുകൾ കൊണ്ട് അതിലെ ലോക്കുകൾ ഓരോന്നായി മാറ്റുകയും, വശങ്ങളിലുണ്ടായിരുന്ന ചെറിയ മുത്തുകൾ ഊരി മാറ്റുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ആ മൂന്ന് പവന്റെ ആഭരണം അയാൾ രണ്ടായി മുറിച്ചു!
ഊരി മാറ്റിയ ഭാഗങ്ങളും മുറിച്ച അരഞ്ഞാണവും അയാൾ അടുത്ത നിന്നിരുന്ന ചിട്ടുവിന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് അവന്റെ ചെവിയിൽ അതീവ രഹസ്യമായി എന്തോ മന്ത്രിച്ചു.
"നിങ്ങൾ ഇതെന്തൊക്കെയാ കാണിക്കുന്നത്? അത് നശിപ്പിക്കുകയാണോ?"
തന്റെ കണ്മുന്നിൽ സ്വർണ്ണം നശിപ്പിക്കുന്നത് കണ്ടപ്പോൾ ജോജോയുടെ നിയന്ത്രണം വിട്ടു. അവൻ ദേഷ്യത്തോടെ പാഞ്ഞടുത്ത് ചിട്ടുവിന്റെ കൈകൾ ബലമായി പിടിച്ചു. ആ അരഞ്ഞാണം വാങ്ങി ഓടിയാലോ എന്ന് പോലും ഒരു നിമിഷം അവൻ ചിന്തിച്ചു.
"നിന്നേ... ഞാൻ പറയാം മോനെ, നീ അവനെ വിട്ടേര്."
ചാച്ചാജി ശാന്തനായി പറഞ്ഞു.
ഒരു വശപ്പിശകായ ചിരിയോടെ ചാച്ചാജി ജോജോയുടെ അരികിലേക്ക് നീങ്ങി നിന്ന് തന്റെ പ്ലാൻ അവന് വിശദീകരിച്ചു കൊടുത്തു. ആ പദ്ധതി കേട്ടതും ജോജോയുടെ വിറച്ചിരുന്ന മുഖം മാറി. ദേഷ്യത്തിന് പകരം അവിടെ അത്ഭുതവും ഒരുതരം വന്യമായ ആവേശവും വിരിഞ്ഞു. അവന്റെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഒരു കള്ളച്ചിരി തെളിഞ്ഞു.
"എപ്പടി?"
ചാച്ചാജി കണ്ണിറുക്കി ചോദിച്ചു.
"കൊള്ളാം! ഇത് കൊള്ളാം!"
ജോജോ തന്റെ സമ്മതം അറിയിച്ചു. ആ ചുവന്ന ടി-ഷർട്ടും ഇറുകിയ ട്രാക്ക് പാന്റും ധരിച്ച തന്റെ ടീച്ചറെ വരുതിയിലാക്കാൻ ഇതിലും നല്ലൊരു വഴിയില്ലെന്ന് അവന് തോന്നി.
"അതാണെന്റെ ആശാൻ! ഹി... ഹി..." ചിട്ടു ആശാനെ നോക്കി പല്ലിളിച്ചു. അയാൾ
💬 Comments
View all comments