0%

Chapter Title : ജോജോയുടെ ഓജോ [ആനീ]

Author : ആനീ Read All Parts 27.8K

തുടങ്ങി. താര കണ്ണിമയ്ക്കാതെ അതിലേക്ക് നോക്കി നിന്നു.

​

​മുറിയിലെ അന്തരീക്ഷം ഭയാനകമായ നിശബ്ദതയിലേക്ക് വഴുതിവീണു. ആ പഴയ തടിവീടിന്റെ ചുവരുകൾക്കിടയിൽ കാറ്റ് മൂളുന്ന ശബ്ദം പോലും ഒരു നിലവിളി പോലെ താരയ്ക്ക് തോന്നി. മെഴുകുതിരി വെളിച്ചത്തിൽ വിറയ്ക്കുന്ന പ്ലാൻചെറ്റിലേക്ക് നോക്കി ഇരിക്കുമ്പോൾ അവളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.

​"നീ ആരാണ്?"

ചാച്ചാജി ഒന്നുകൂടി ചോദിച്ചു. ഇത്തവണ ശബ്ദം മുറിയിലെ ഇരുളടഞ്ഞ മൂലകളിൽ തട്ടി പ്രതിധ്വനിച്ചു.

​താരയുടെ വിരൽത്തുമ്പുകൾക്ക് താഴെ ആ പലക വീണ്ടും ചലിച്ചു. ഇത്തവണ അതിന്റെ വേഗത താരയെ ശരിക്കും ഭയപ്പെടുത്തി. അവളുടെ വിരലുകളെ അത് വലിച്ചിഴയ്ക്കുകയായിരുന്നു. അക്ഷരങ്ങളിലൂടെ അത് മിന്നൽ വേഗത്തിൽ പാഞ്ഞു: "വീ... മ... ൽ"

​"ദൈവമേ... ആരാണ് ഈ വിമൽ?"

താരയുടെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. അവളുടെ ചുണ്ടുകൾ വരണ്ടുണങ്ങി. പേടി കൊണ്ട് കണ്ണുകൾ വിടർന്നു. അവൾ അറിയാതെ തന്നെ ജോജോയുടെ തോളിലേക്ക് ചാഞ്ഞു.

​ജോജോ തന്റെ ഉള്ളിലെ കള്ളച്ചിരി അടക്കിപ്പിടിച്ച് ഗൗരവത്തോടെ ചോദിച്ചു:

"വിമൽ... ഞങ്ങൾക്ക് ഒരു ഹെൽപ്പ് ചെയ്യുമോ? ഈ ടീച്ചറുടെ നഷ്ടപ്പെട്ട അരഞ്ഞാണം എവിടെയാണെന്ന് ഒന്ന് പറഞ്ഞുതരുമോ?"

​അല്പനേരം ആ പലക നിശ്ചലമായി നിന്നു. താര ശ്വാസം അടക്കിപ്പിടിച്ചു. പെട്ടെന്ന് അത് അതിവേഗം ചലിക്കാൻ തുടങ്ങി. ആദ്യം അത് '' NO എന്നതിലേക്ക് പാഞ്ഞു. താരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾ വിരലുകൾ പിൻവലിക്കാൻ തുടങ്ങിയതും പ്ലാൻചെറ്റ് പതുക്കെ തിരിഞ്ഞ് YESഎന്നതിലേക്ക് വന്നു നിന്നു.

​താര ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു. പക്ഷേ ആ ആശ്വാസം നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ.

​"നിനക്ക് എന്താണ് പകരം വേണ്ടത്?"

ചാച്ചാജി

💬 Comments

View all comments