Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]
നിന്ന് ചാടി എണീറ്റുകൊണ്ട് ചേച്ചി ചോദിച്ചത്
ചേച്ചി : നിന്റെ ഫസ്റ്റ് ഡേ അല്ലായിരുന്നോ ഇന്ന്.. പറ.. കേൾക്കട്ടെ വിശേഷങ്ങൾ
ഏതോ സിനിമയുടെ കഥ കേൾക്കാനെന്ന ഭാവത്തോടെ അവൾ എന്റെ മുൻപിൽ ഇരുന്നു
ഇന്ന് നടന്നതൊക്കെ എനിക്ക് മാത്രല്ലേ അറിയൂ.. അതീന്നു എന്ത് പറയാനാ ഇവളോട്
"വിശേഷങ്ങൾ ഒന്നുമില്ലെടി ചേച്ചി.. ചുമ്മാ ബോറൻ ക്ലാസ്സ്.. പിന്നെ ആകെ ആശ്വാസം ഒരു മലയാളി ചെക്കൻ ഉണ്ട് കൂടെ.. അവനുള്ളത്കൊണ്ട് ബോറടിക്കാതെ പോണു
ചേച്ചി : ആ അത് നന്നായി... ഒരാഴ്ച കൊണ്ട് നീയാകെ ഷീണിച്ചു പോയല്ലോ ജോമോനെ..?
എന്റെ കോലം കണ്ട് ചേച്ചി ചോദിച്ചു.. ഒറ്റക്ക് ആയതോണ്ട് ഫുഡ് കഴിക്കൽ ഒക്കെ തോന്നുന്ന സമയത്ത് ആയിരുന്നു
"ഏയ്.. തോന്നുന്നതാവും..."
ചേച്ചി : അല്ല... നീ കൊറച്ചു മെലിഞ്ഞിട്ടുണ്ട്.. വന്നേ ഞാൻ വല്ലതും ഒണ്ടാക്കി തരാം
അവൾ അടുക്കളയിലേക്ക് പോകാൻ എണീറ്റു
"ഇന്ന് ചേച്ചി എന്തായാലും അടുക്കളയിൽ കേറണ്ട... ഇപ്പോ വന്നതല്ലേ ഉള്ളു.. പോയി കുളിക്ക് ഞാൻ അപ്പോഴേക്കും പൊറത്തു നിന്ന് വല്ലതും വാങ്ങി വരാം.."
എണീറ്റ് പോകാൻ നിന്ന ചേച്ചിയുടെ കൈ പിടിച്ചുനിർത്തികൊണ്ട് ഞാൻ പറഞ്ഞു
"ആണോ.. എന്നാ വേഗം ചെല്ല്.. നല്ല വിശപ്പുണ്ട്.."
ചേച്ചി കുളിക്കാൻ വേണ്ടി ഏതോ പഴയ പാട്ടും പാടി ഓടി ചാടി റൂമിലേക്ക് പോയി
എത്ര വർഷം കഴിഞ്ഞെന്ന് പറഞ്ഞാലും ഇതിനൊരു മാറ്റവും ഇല്ല
പേഴ്സും ഫോണും എടുത്തു ഞാൻ പുറത്തേക്കിറങ്ങി
രാത്രിക്കത്തേക്ക് ഫുഡ് ഒക്കെ വാങ്ങി വന്നപ്പോ ചേച്ചി കുളിയൊക്കെ കഴിഞ്ഞു എന്റെ ബനിയനും നിക്കറും ഇട്ട് ടീവി കാണുന്നുണ്ടായിരുന്നു
"ടി..
💬 Comments
View all comments