0%

Chapter Title : കാജൽ [കമൽ]

Author : കമൽ Read All Parts 443

നിറമായിരുന്നു. ഗോതമ്പിന്റെ നിറമുള്ള അവളുടെ മുഖത്ത് ആ കണ്ണുകൾ തിളങ്ങി നിൽക്കുന്നു. ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നാലാ പൂച്ചക്കണ്ണി എന്നെ കണ്ട ഭാവം നടിക്കാതെ നടന്നു കളഞ്ഞു. ഞാൻ ചമ്മൽ പുറത്തു കാട്ടാതെ ഇടം വലം നോക്കി വലിഞ്ഞു. അവളൊരു കൊച്ചു പെണ്ണാണല്ലോ എന്ന ന്യായം കണ്ടെത്തി, ആ സംഭവത്തെ ഞാനധികം ഗൗനിച്ചില്ല.

ഒരു മാസം കടന്നു പോയി. ആ പെണ്ണ് ഇടക്കിടെ വീടിന് മുന്നിലൂടെ പഴയത് പോലെ കൊച്ചിനെയും ഒക്കത്തു വച്ചു നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഇനി പിള്ളേരെ പിടിത്തക്കാരി വല്ലതുമാണോ എന്ന് ഞാൻ സംശയിച്ചു. നാട്ടിൽ അങ്ങനെ പല സംഭവങ്ങളും നടക്കുന്ന സമയമാണ്. അതോ ഭിക്ഷക്കാരിയോ? വേഷം കണ്ടിട്ട് അങ്ങിനെ തോന്നിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ ഊണും കഴിഞ്ഞ് ഒന്ന് മയങ്ങാം എന്നു കരുതി മുറിയിൽ കയറി കിടക്കയിൽ കമന്ന് കിടക്കുമ്പോൾ വീടിന് പിന്നിൽ കല പില ബഹളം. തലേ ദിവസം രാത്രി പാർട്ടിയുടെ പോസ്റ്ററൊട്ടിക്കലും ചുവരെഴുത്തുമൊക്കെ കഴിഞ്ഞ് വന്നതിന്റെ ക്ഷീണം തീർത്തേക്കാം എന്ന് വിചാരിച്ച് കിടക്കുമ്പോഴാണ് ഈ ബഹളം. എന്റെ വീടിന്റെ പിന്നിൽ മതിൽ കെട്ടിയിരിക്കുന്നതിന്റെ മൂലക്ക് ഒരാൾക്ക് കടക്കാൻ ഭാഗത്തിന് ഒരു ഗ്യാപ് ഉണ്ട്. മുൻപവിടെ ഒരു ചെറിയ ഇരുമ്പ് ഗേറ്റ് ഉണ്ടായിരുന്നു. പിൽക്കാലത്ത് മഴ പെയ്ത് തുരുമ്പെടുത്ത് നശിഞ്ഞ ഗേറ്റ് ഞാൻ തന്നെയാണ് വലിച്ചു പറച്ച് ദൂരെയേറിഞ്ഞത്. വീടിന് പിന്നിലെ മുറ്റത്തെ ചെമ്മീപ്പുളി മരത്തിൽ നിന്നും പുളി പറിച്ചു കഴിക്കാൻ വരുന്ന പിള്ളേരുടെ ശബ്ദമാണ് കേൾക്കുന്നത് എന്നെനിക്ക് നല്ല പോലെ അറിയാം. പക്ഷെ പുളി പറിക്കാൻ വരുന്ന പറിയന്മാർ

💬 Comments

View all comments