0%

Chapter Title : കാജൽ [കമൽ]

Author : കമൽ Read All Parts 445

പുളി പറിച്ചിട്ട് പോയാൽ പോരെ? ഇത് വെറുതെ ബഹളവും കുണ്ടാമണ്ടീം. കുറച്ചു നേരം ഞാൻ മിണ്ടാതെ കിടന്നു. ഒടുക്കം കലി കയറി ഞാനെണീറ്റ് അടുക്കള വശത്തേക്ക് പോയി. അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ എന്നെക്കണ്ട് ആ പിള്ളേരൊന്ന് പരുങ്ങി. അപ്പോൾ ഞാൻ കണ്ടു, ആ പിള്ളേരുടെ കൂട്ടത്തിൽ അവളെ. ഞാൻ നോക്കി ചിരിച്ചിട്ടും മൈൻഡ് ചെയ്യാതെ പോയവളെ. അവളും ഓടാണോ വേണ്ടയോ എന്നറിയാതെ ആ പൂച്ചക്കണ്ണും മിഴിച്ചെന്നെ നോക്കി നിൽക്കുകയാണ്. ഒരു നിമിഷത്തേക്ക് ഞാനൽപ്പം പ്രതികാരിയാവാൻ തീരുമാനിച്ചു. "ആർടാ പുളി പറിക്കണത്???" ഒച്ചയിട്ട് കൊണ്ട് ഞാനൊന്ന് ചാടി. ഓരോരുത്തന്മാർ ഞാൻ വാ തുറക്കും മുന്നേ ഓടിത്തുടങ്ങിയിരുന്നു. പക്ഷെ എനിക്കവന്മാരെ വേണ്ടായിരുന്നു. എനിക്കിവളെ മതി. എന്നെ ഒരു നിമിഷ നേരത്തേക്ക് വിലയില്ലാതാക്കിയവളെ. അവൾ തിരിഞ്ഞ് ഒരടി വച്ചപ്പോളേക്കും ഞാനൊടിച്ചെന്ന് അവളുടെ കൈക്ക് പിടിച്ചു. തീരെ ബലമില്ലാത്ത അവളുടെ മെലിഞ്ഞ കൈ എന്റെ കൈക്കുള്ളിൽ പിടിച്ചു വെക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. അവൾ കുതറിയെങ്കിലും ഞാൻ വിട്ടില്ല. അപ്പോൾ മരത്തിന് മുകളിൽ നിന്നും ഒരു കുല പുളി നിലത്തു വീണ് ചിതറി. ഞാൻ നോക്കുമ്പോൾ നിക്കറിട്ട ഒരു കറുത്ത ചെക്കൻ മരത്തിന്റെ മുകളിലുണ്ട്. "ഇങ്ങോട്ടേറങ്ങി വാടാ..." ഞാൻ താഴെ നിന്നും ഒച്ചയിട്ടു. വലിയ പൊക്കമില്ലാത്ത മരമായത് കൊണ്ട് അവൻ മുകളിൽ നിന്നും നിലത്തേക്ക് ചാടി. ചാടിയ പാടെ നിലത്തു വീണു കിടന്ന കുറച്ചു പുളിയും പെറുക്കി അവൻ ഒറ്റയോട്ടം. അവൻ ഒടുന്നതും നോക്കി അവൾ എന്റെ കയ്യിൽ തെരു തെരെ അടിക്കാനും അവളുടെ കൈ വലിക്കാനും തുടങ്ങി. ഞാനുണ്ടോ വിടുന്നു.

💬 Comments

View all comments