0%

Chapter Title : കാജൽ [കമൽ]

Author : കമൽ Read All Parts 447

ഒടുക്കം അവൾ കുതറിച്ച നിർത്തി അവളുടെ വെള്ളാരം കണ്ണുകൾ കൊണ്ട് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. എനിക്ക് യാതൊരു അലിവും തോന്നിയില്ല. "നീയേതാടി കൊച്ചേ? ആരോട് ചോദിച്ചിട്ടാ എന്റെ മരത്തേൽ കേറിയത്? ആരോട് ചോദിച്ചിട്ടാ എന്റെ പറമ്പിൽ കാല് കുത്തിയത്?" "മേ... മേ..." അവൾ ആട് കരയുന്നത് പോലൊരു ശബ്ദമുണ്ടാക്കി. അവളുടെ കുഞ്ഞു പിങ്ക് ചുണ്ടുകൾ വിറച്ചു. ഇതെന്തു പണ്ടാരം? ആടിന് ജനിച്ച കുഞ്ഞോ? ഞാൻ ഉള്ളിൽ ചോദിച്ചതിന് അവളുടെ മറുപടി എന്റെ കയ്യിലൊരു കടിയായിരുന്നു. അവളുടെ മുന്നിലെ ദന്തനിരകൾ എന്റെ കയ്യിൽ ആഴ്ന്നിറങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞു. പെട്ടെന്ന് കിട്ടിയ വേദനയിൽ ഞാനവളുടെ മുടിക്കുത്തിന് പിടിച്ചു വലിച്ചു. "മാ.... ചോഡ്.... ആ... ചെട്ടാ..." അവൾ അലറിക്കരഞ്ഞു. അവിടത്തെ ഒച്ചപ്പാടും ബഹളവും കേട്ട് അകത്ത് ഉറങ്ങാൻ കിടന്ന അമ്മയെണീറ്റ് ഓടി വന്നു. വന്ന പാടെ 'ടാ ടാ' എന്നും വിളിച്ച് എന്റെ മോന്താക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് എന്റെ കൈ വിടീച്ചു. കൈ വിട്ട പാടെ ആ പെണ്ണ് വിതുമ്പിക്കരഞ്ഞു കൊണ്ട് പാവാടയും കൂട്ടിപ്പിടിച്ചു പുറത്തേക്കോടി. ഞാൻ കവിളും തടവി നിന്നു. "എന്താ കണ്ണാ ഈ കാണിക്കണത്?" അമ്മ എന്റെ മുന്നിൽ നിന്ന് കിതച്ചു. "അമ്മയെന്തിനാ എന്നെ തല്ലിയെ? ആ പിള്ളേര് മരത്തിക്കേറി പുളി പറിച്ചിട്ടല്ലേ ഞാൻ ഒച്ചയിട്ടത്? ആ പെണ്ണാന്നെങ്കിൽ എന്റെ കയ്യും കടിച്ചു പറിച്ചു. ദാ നോക്കിയേ..." ഞാൻ കടി കൊണ്ട കൈ കാണിച്ചു കൊടുത്തു. "ആ... കടികൊണ്ടെങ്കിലെ, കണക്കായിപ്പോയി." അമ്മയതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. ഞാനാകെ അന്തം വിട്ടു പോയി. ഇതെന്ത് ലോകം? ഇപ്പൊ വാദി

💬 Comments

View all comments