0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.2K

ഓരോ ജോലിയൊക്കെ ചെയ്ത് .ഒത്തിരി കഷ്ടപെട്ടാ മനൂനെ പഠിപ്പിച്ചത് ...പഠിച്ചിറങ്ങിയ ഉടനെ ഒരു ജോലി കിട്ടിയത് കൊണ്ട് രക്ഷപെട്ടു "

'ബന്ധുക്കളൊക്കെ ?"

' അങ്ങനെ പറയത്തക്കതായി ആരുമില്ല ... അമ്മയും അച്ഛനും മരിക്കുന്നത് വരെ കൂടെ ഉണ്ടായിരുന്നു , അവരുടെ മരണ ശേഷം ഒരച്ചനാ കല്യാണം നടത്തി തന്നത് ...."

ചിത്രയുടെ കണ്ണുകള്‍ കലങ്ങി

ഛെ!! ചോദിക്കണ്ടായിരുന്നു..വെറുതെ അവരുടെ സങ്കടം കാണാൻ വേണ്ടി

" കരയാതെ ചേച്ചി "

" ഏയ് ...കരയൊന്നൊന്നുമില്ല ശ്യാമേ ... ഒരായുസ്സിലേക്കും വെച്ച് കരയാനുള്ളതൊക്കെ ഞാൻ എപ്പോളെ കരഞ്ഞു തീർത്തു '

ചിത്ര കണ്ണീർ തുടച്ചു , ചിരിച്ചു കൊണ്ട് ഗ്ലാസും വാങ്ങി താഴേക്ക് പോയി

ശ്യാം അപ്പോൾ തന്റെ അമ്മയെകുറിച്ചോർത്തു

!!! പാവം 'അമ്മ ... പൊലീസിലെ ജോലി കളയണ്ടായിരുന്നു ...അതായിരുന്നേൽ അമ്മയെ എന്നും തന്നെ കാണാമായിരുന്നു ....പാവം, അച്ഛനെ എങ്ങനെ സഹിക്കുന്നുണ്ടാവും ...ഞാനുണ്ടായിരുന്നേൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു ..പുള്ളീടെ സ്വഭാവം വെച്ച് അയൽപക്കംകാർ പോലും തിരിഞ്ഞു നോക്കുന്നില്ല .. 'അമ്മ ആരോടും സംസാരിക്കുന്നതും അങ്ങേർക്കിഷ്ടമില്ല അച്ഛൻ ജോലിക്കു പോയി കഴിഞ്ഞു മാത്രമാണ് 'അമ്മ അടുത്തുള്ള മാത്യുവിൻറെ അമ്മയോടും മറ്റും മിണ്ടുന്നത് തന്നെ ..അവരും കൂടി ഇല്ലെങ്കിൽ അമ്മയുടെ സ്ഥിതി ..കൂട്ടിലടച്ചത് പോലെയല്ലേ തന്നെയും വളർത്തിയത് ..സ്‌കൂള് വിറ്റാൽ നേരെ വീട്ടിൽ വന്നോണം ...പഠിക്കണം ...തെറ്റിച്ചാൽ അടി ...പോലീസിൽ കിട്ടിയതിൽ പിന്നെയാണ് ആളുകളുമായി കൂടുതൽ സംസർഗം ഉണ്ടായത് ...പിന്നെ ഇപ്പോൾ ഇവിടെ തലസ്‌ഥാനത്തു ഇൻകം ടാക്സിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടു മാറി ...അതാണത്രേ നല്ലതു ...അതും അച്ഛന്റെ

💬 Comments

View all comments