Chapter Title : കാക്ക കുയില് [മന്ദന് രാജ]
മനുവിന്റെ കാര്യം പറയണമെന്നും കരുതിയിരുന്നു
പോകാന് നേരം മനു അവന്റെ കൈ പിടിച്ചു
" എനിക്ക് സങ്കടം ഒന്നുമില്ലടി ...അമ്മയെ ഓര്ത്താണ് ...അമ്മ ഒറ്റക്കവിടെ ......ഒരു കണക്കിന് ഇത് നന്നായി ....ഒരു പക്ഷെ അച്ഛന് സമ്മതിച്ചില്ലെങ്കില് ..'
അങ്ങനൊന്നും പറയരുത് ശ്യാമേട്ടാ ....അച്ചനില്ലെങ്കിലെ അച്ചന്റെ വിലയറിയൂ,......ശ്യമേട്ടന് പോയിട്ട് വാ'
...........................................................................................................................................
ശ്യാം നാട്ടില് എത്തിയപ്പോഴേക്കും നേരം പുലര്ന്നിരുന്നു .....വീട്ടില് അവന്റെ പഴയ പോലീസ് ഫ്രെന്റ്സും മാത്യു ഉം ഒക്കെ ചേര്ന്നു വേണ്ട ഒരുക്കങ്ങള് നടത്തിയിരുന്നു ...
അവന് ഹാളില് കിടത്തിയിരുന്ന അച്ഛന്റെ അടുത്തായി ഭിത്തിയില് ചാരി നിര്വികാരയായി ഇരിക്കുന്ന അമ്മയുടെ അരികില് ഇരുന്നു ....ശ്രീകല മകന്റെ തോളിലേക്ക് തല ചായ്ച്ചു ...അവള് കരയുന്നുണ്ടായിരുന്നില്ല ....
മൂന്നു മണിക്കാണ് ദഹിപ്പിക്കുവാന് തീരുമാനിച്ചിരുന്നത്
രണ്ടു മണി ആയപ്പോഴേക്കും ഒരു ടാക്സിയില് മനുവും ചിത്രയും വന്നു ചേര്ന്നു ...
മുറ്റത്ത് ചിത ഒരുക്കാനും മറ്റും നിര്ദേശങ്ങള് കൊടുത്തിരുന്ന ശ്യാം അവരെ കണ്ടു വഴിയിലേക്ക് ഇറങ്ങി ചെന്നു
" ഇത്രയും ദൂരം വരണ്ടായിരുന്നു ...'
" ഞാനും പറഞ്ഞതാ ശ്യാമേട്ടാ ....ഇന്നലെ ശ്യമേട്ടന് പോയത് മുതല് ഞാന് ശര്ദ്ധി ആയിരുന്നു ...പക്ഷെ അമ്മക്ക് നിര്ബന്ദം...നമ്മള് പോയില്ലേല് എങ്ങനാ എന്ന് ചോദിച്ചു ...ഭാഗ്യത്തിന് രാത്രി തന്നെ കോഴിക്കോടിനു ട്രെയിന് കിട്ടി .."
ശ്യാം അവരുടെ ബാഗ് മേടിച്ചു ...
" നല്ല ക്ഷീണം ഉണ്ടല്ലോ മനു .....ചിത്രേച്ചിക്കും ഉണ്ട് ....വല്ലതും കഴിച്ചോ ?"
" ഇല്ല ശ്യാമേട്ടാ ...ഊണ് കഴിക്കാന്നു പറഞ്ഞതാ ...ഇത്ര ദൂരം യാത്ര ചെയ്തിട്ടാന്നു തോന്നുന്നു അമ്മക്കും ഒരു വയ്യായ്ക ....വിശപ്പില്ലന്നു
💬 Comments
View all comments