0%

Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നമ്മളെ വെച്ച് ബലിയർപ്പിക്കുമല്ലോ!"

രോഹിത് ചിരികൊണ്ട് വട്ടംകറങ്ങി.

​"ഒന്ന് പോടാ... പെട്ടെന്ന് കണ്ടപ്പോൾ പാമ്പാണെന്ന് വിചാരിച്ചു,"

അവൾ നാണക്കേടുകൊണ്ട് മുഖം തിരിച്ചു. അവളുടെ ആ പരിഭ്രമം കണ്ടപ്പോൾ എനിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.

ചിരിയും കളിയാക്കലുമായി ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. പക്ഷെ, സമയം ഇഴയുന്നതുപോലെ എനിക്ക് തോന്നി. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചം മങ്ങിത്തുടങ്ങിയിരിക്കുന്നു. സന്ധ്യ മയങ്ങാൻ തുടങ്ങുകയാണ്. കാടിന് ഭീകരമായ ഒരു നിശബ്ദത കൈവരുന്നു. ഞാൻ പതുക്കെ കൈയുയർത്തി എന്റെ സ്മാർട്ട് വാച്ചിലേക്ക് നോക്കി. സ്റ്റെപ്പ് കൗണ്ടർ കാണിക്കുന്നത് ഞങ്ങൾ കാട്ടിലൂടെ നാല് കിലോമീറ്റർ നടന്നു കഴിഞ്ഞു എന്നാണ്.

​വീണ്ടും കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ, കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ ബോർഡ് എന്റെ കണ്ണിൽ പെട്ടു. വെളിച്ചം കുറവായതുകൊണ്ട് ഞങ്ങൾ എല്ലാവരും ആ ബോർഡിന് അടുത്തേക്ക് ചെന്നു. തുരുമ്പിച്ച ആ ഇരുമ്പുബോർഡിൽ, മഞ്ഞ പെയിന്റിൽ മുന്നോട്ടേക്ക് ഒരു അമ്പടയാളം വരച്ചിട്ടുണ്ട്. അതിനു താഴെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങൾ വായിച്ചപ്പോൾ എന്റെ നെഞ്ചിടിപ്പ് നിന്നുപോയി.

​'സുഗന്ധഗിരി - 5 KM'

​എന്റെ ശ്വാസം വല്ലാതെ വേഗത്തിലായി. ആ ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് ജീപ്പ് കേടായ സ്ഥലത്തുനിന്നും സുഗന്ധഗിരിയിലേക്ക് വളരെ കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഇതിനോടകം നാല് കിലോമീറ്റർ നടന്നു കഴിഞ്ഞു. എന്നിട്ടും... ഇനിയും അഞ്ച് കിലോമീറ്ററോ? അപ്പോൾ നമ്മൾ ഇത്രയും നേരം നടന്നത് എങ്ങോട്ടാണ്?

​ഞാൻ ദേവുവിന്റെ മുഖത്തേക്ക് നോക്കി. കാടിന്റെ ഇരുട്ടിനേക്കാൾ വലിയൊരു ഭയം അവളുടെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു..

​"അഞ്ച് കിലോമീറ്ററോ?"

കാവ്യയുടെ ശബ്ദം ഭയം കൊണ്ട് വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

"നമ്മൾ ഇത്രയും നേരം നടന്നത്

💬 Comments

View all comments