Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
റിസോർട്ടിൽ പോയി സുഖമായി കിടന്നുറങ്ങാൻ വന്ന എന്നെക്കൊണ്ട് ഈ കാട്ടിലൂടെ മാർച്ച് പാസ്റ്റ് ചെയ്യിക്കുന്ന നിന്റെ ആ മനസ്സ് ഉണ്ടല്ലോ..."
പുറകിൽ നിന്ന് കിതച്ചുകൊണ്ട് രോഹിത് പറഞ്ഞപ്പോൾ എല്ലാവരുടെയും ഉള്ളിലൊരു ചിരി പൊട്ടി
.
"പോടാ അങ്ങോട്ട്! കുറച്ചു നടന്നപ്പോഴേക്കും അവന്റെയൊരു കരച്ചിൽ. നീ വേണമെങ്കിൽ ആ വഴിയിൽ പോയി കിടന്നുറങ്ങിക്കോ, രാത്രി വല്ല കാട്ടുപോത്തും വന്നു നിന്നെ എടുത്തോളും,"
മുന്നിൽ നടക്കുകയായിരുന്ന വിശാഖ് തിരിഞ്ഞുനോക്കാതെ തന്നെ വിളിച്ചുപറഞ്ഞു.
"അത് കൊള്ളാം, കാട്ടുപോത്തിനങ്കിലും വല്ലതും തിന്നാൻ കിട്ടുമല്ലോ. നമ്മൾ എന്തായാലും ഇവിടെ പട്ടിണി കിടന്ന് ചാകാനാ ചാൻസ്,"
മാളവിക കൂട്ടിചേർത്തു.
"ഏയ്, അവന്റെ ഒരു തള്ള് കേട്ടാൽ തോന്നും ഈ കാട് മൊത്തം അവൻ വിലയ്ക്ക് വാങ്ങിയതാണെന്ന്,"
കാവ്യയും വിശാഖിനെ കളിയാക്കാൻ കൂടി.
"അവന്റെ അമ്മാവന്റെ എസ്റ്റേറ്റ് അല്ലെ... അമ്മാവൻ ഒരു പുലിയാ, ഇവൻ വെറും എലിയും!"
ഞാൻ കൂടെ പറഞ്ഞപ്പോൾ കാടിന്റെ നിശബ്ദതയെ ഭേദിച്ച് എല്ലാവരും പൊട്ടിച്ചിരിച്ചു.
"നിങ്ങളവനെ വെറുതെ വിട്ടേ... പാവം, വഴിയറിയാതെ നമ്മളെയും കൊണ്ട്..."
എന്റെ തൊട്ടടുത്ത് നടക്കുകയായിരുന്ന ദേവു പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപേ അവളുടെ വലിയൊരു അലർച്ചയാണ് ഞാൻ കേട്ടത്.
"അമ്മേ!"
എന്ന് നിലവിളിച്ചുകൊണ്ട് അവൾ പെട്ടെന്ന് പുറകിലേക്ക് കുതറിമാറി എന്റെ ദേഹത്തേക്ക് വീണു. ഞാൻ അവളെ ഇറുകെ ചേർത്തുപിടിച്ചു. വല്ല പാമ്പോ മറ്റോ ആണോ എന്ന് കരുതി എല്ലാവരും ഒരടി പിന്നോട്ട് മാറി നോക്കി. താഴെ കരിയിലകൾക്കിടയിലൂടെ തടിച്ച വലിയൊരു കരിന്തേരട്ട ഇഴഞ്ഞുപോകുന്നുണ്ടായിരുന്നു.
"അയ്യേ... ഈ ഒരു തേരട്ടയെ കണ്ടിട്ടാണോ നീ കിടന്നു കാറിപ്പൊളിച്ചത്? വല്ല ആനയും വന്നാൽ ഇവൾ
💬 Comments
View all comments