Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പറയുന്നതാ ശരി ദേവു,"
ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് പതുക്കെ പറഞ്ഞു.
"ഇവിടെ നിൽക്കുന്നത് ഒട്ടും സേഫ് അല്ല. ഫോണിൽ റേഞ്ചും ഇല്ല, ആരും ഇങ്ങോട്ട് വരാനും പോകുന്നില്ല. പെട്ടെന്ന് നടന്നാൽ ഇരുട്ടും മുൻപേ നമുക്ക് ആ ബംഗ്ലാവിൽ എത്താം."
കാവ്യയും മാളവികയും പരസ്പരം നോക്കി. അവർക്കും പേടിയുണ്ടെങ്കിലും വേറെ വഴിയില്ലെന്ന് അവർക്കുമറിയാമായിരുന്നു.
"അശ്വിൻ പറയുന്നതാ ശരി. നമുക്ക് നടക്കാം ദേവു," കാവ്യ അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
അതുകൂടി കേട്ടപ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ട് അവൾ ഒടുവിൽ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ജീപ്പിനുള്ളിൽ നിന്ന് അവരവരുടെ ബാഗുകളും സാധനങ്ങളും എല്ലാവരും പുറത്തെടുത്തു. കാടിന്റെ തണുപ്പ് ശരീരത്തെ മരവിപ്പിക്കുന്നുണ്ടായിരുന്നു. വണ്ടി ലോക്ക് ചെയ്ത് മുന്നോട്ട് നടക്കുമ്പോൾ, സുരക്ഷിതമായ ഒരു തുരുത്തിൽ നിന്ന് ഞങ്ങൾ സ്വയം വലിയൊരു കടലിലേക്ക് എടുത്തുചാടുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
മുന്നിൽ വഴിയുണ്ടെന്ന് പേരിനുമാത്രം പറയാം. കരിയിലകളും നനഞ്ഞ മണ്ണും നിറഞ്ഞ പാതയിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി. മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന നേർത്ത വെളിച്ചത്തിന് ഇപ്പോൾ ഒരു ചാരനിറമാണ്. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ കോടമഞ്ഞ് ഒരു വെളുത്ത നദിപോലെ ഞങ്ങളെ ലക്ഷ്യമാക്കി ഒഴുകിവരികയായിരുന്നു. കരിയിലകൾ ഞെരിഞ്ഞമരുന്ന കാലൊച്ചകൾ മാത്രം കേൾക്കാവുന്ന ആ കൊടുംകാട്ടിലൂടെ, മുൻപിൽ എന്താണ് കാത്തിരിക്കുന്നതെന്നറിയാതെ ഞങ്ങൾ പതിയെ മുന്നോട്ട് നടന്നു.
നടന്നു തുടങ്ങിയപ്പോൾ കാടിന്റെ തണുപ്പും ഭയവും പതിയെ മാറി, അതൊരു ചെറിയ ട്രെക്കിങ്ങിന്റെ ആവേശത്തിലേക്ക് വഴിമാറിയിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ വരിവരിയായി നടക്കുമ്പോൾ സംസാരത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല.
"എടാ വിശാഖേ, ശരിക്കും ഈ സുഗന്ധഗിരി എന്ന് പറയുന്നത് വല്ല മിലിറ്ററി ക്യാമ്പും ആണോ?
💬 Comments
View all comments