0%

Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നിന്നിറങ്ങി അവൻ ജീപ്പിന്റെ ബോണറ്റ് വലിച്ചടച്ചുകൊണ്ട് പറഞ്ഞു.

​"ഇനിയിപ്പോ എന്ത് ചെയ്യും? ഈ നടുക്കാട്ടിൽ..."

രോഹിത്തും പുറത്തേക്കിറങ്ങി.

​ഞാനും വണ്ടിയിൽ നിന്നിറങ്ങി. തണുത്ത കാറ്റ് മുഖത്ത് അടിച്ചപ്പോൾ ഞാൻ അറിയാതെ ഒന്ന് വിറച്ചുപോയി.

"ആദ്യം ഈ വണ്ടി വഴിയിൽ നിന്ന് ഒതുക്കിയിടാം. എല്ലാവരും ഒന്ന് പിടിച്ചേ..."

പെൺകുട്ടികളും വണ്ടിയിൽ നിന്നിറങ്ങി. ഞങ്ങൾ ആറുപേരും ചേർന്ന് ആ വലിയ മഹീന്ദ്ര ജീപ്പ് സർവ്വ ശക്തിയുമെടുത്ത് തള്ളി കാട്ടുപാതയുടെ ഒരു വശത്തേക്ക് ഒതുക്കി നിർത്തി. വലിയ ടയറുകൾ ചരൽക്കല്ലുകളിലും ചെളിയിലും ഉരയുന്ന ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങിക്കേട്ടു. കിതപ്പോടെ ഞങ്ങൾ വണ്ടിയിൽ ചാരി നിന്നു. കാടിന്റെ ഇരുട്ട് ഞങ്ങളെ വിഴുങ്ങാൻ തുടങ്ങിയിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്നറിയാത്ത ഒരു വലിയ ആശയക്കുഴപ്പം എല്ലാവരുടെ മുഖത്തുമുണ്ട്. പരസ്പരം നോക്കി നിൽക്കുകയല്ലാതെ ആർക്കും ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല.

​മൗനം ഭേദിച്ചത് വിശാഖാണ്. അവൻ ജീപ്പിൽ നിന്ന് തന്റെ ക്യാബിൻ ബാഗ് എടുത്തുകൊണ്ട് പെട്ടെന്ന് പറഞ്ഞു,

"നമുക്ക് നടക്കാം."

​അത് കേട്ടതും ദേവു ഞെട്ടി അവനെ നോക്കി.

"എന്താടാ നിനക്ക് വട്ടാണോ? നടക്കാനോ? അതും ഈ കൊടും കാട്ടിലൂടെ?"

അവളുടെ ശബ്ദം ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

"എത്ര ദൂരമുണ്ടെന്ന് പോലും അറിയില്ലല്ലോ. പോരാത്തതിന് ഈ കോടമഞ്ഞും ഇരുട്ടും... എനിക്ക് വയ്യ! ഞാൻ വരുന്നില്ല."

​"പിന്നെ നമ്മൾ എന്ത് ചെയ്യാനാ? ഈ ജീപ്പിനുള്ളിൽ ഇരുന്ന് രാത്രി കഴിച്ചുകൂട്ടാനോ?"

അവൻ തിരിച്ചുചോദിച്ചു.

"അത് ഇതിലും വലിയ റിസ്ക് ആണ്. ആ ചായക്കടക്കാരൻ പറഞ്ഞതനുസരിച്ച് ഇനി അധികം ദൂരമുണ്ടാകില്ല. നമ്മൾ ഇത്രയും പേരുള്ളതുകൊണ്ട് കുഴപ്പമില്ല... പെട്ടെന്ന് നടന്നാൽ എത്തും."

​"അവൻ

💬 Comments

View all comments