Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നിന്ന് ഫോൺ എടുത്തു നോക്കി. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി നിരാശയോടെ അവൻ പറഞ്ഞു,
"റേഞ്ച് ഇല്ല... ഒരു കുന്തവും കാണിക്കുന്നില്ല."
ഇത് കേട്ടതും ഞാൻ വേഗം എന്റെ ഫോൺ എടുത്തുനോക്കി. നോ നെറ്റ്‍വർക്ക്! ദേവുവും സീറ്റിൽ നിന്നെഴുന്നേറ്റ് അവളുടെ ഫോൺ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് സിഗ്നൽ കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു.
"എനിക്കും റേഞ്ച് ഇല്ല അശ്വിൻ,"
ദേവു എന്നെ നോക്കി പതുക്കെ പറഞ്ഞു. അവളുടെ കണ്ണുകളിലെ പേടി എനിക്ക് വ്യക്തമായി കാണാമായിരുന്നു.
"എന്റെ ഫോണിലും ഇല്ല,"
കാവ്യയും മാളവികയും ഒരേ സ്വരത്തിൽ പറഞ്ഞു.
എല്ലാവരുടെയും ഫോണുകൾ ആ നിബിഡവനത്തിൽ വെറും പ്ലാസ്റ്റിക് കഷണങ്ങൾ മാത്രമായി മാറിയിരുന്നു. നമ്മൾ ഈ കാട്ടിൽ പൂർണ്ണമായും ഒറ്റപ്പെട്ടു എന്ന യാഥാർത്ഥ്യം എല്ലാവർക്കും മനസ്സിലായിത്തുടങ്ങിയിരുന്നു.
വണ്ടിയുടെ പുറത്തിറങ്ങി ബോണറ്റ് തുറന്നു വെച്ച്, എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കൈയും കൊടുത്ത് നിൽക്കുകയാണ് വിശാഖ്.
അതിനിടയിൽ എവിടെനിന്നോ ഒഴുകിയെത്തിയ കോടമഞ്ഞ് ജീപ്പിനെയും ഞങ്ങളെയും പതുക്കെ വിഴുങ്ങാൻ തുടങ്ങിയിരുന്നു. വെറുമൊരു മഞ്ഞായിരുന്നില്ല അത്. ജീവനുള്ള എന്തോ ഒന്നിനെപ്പോലെ, തണുത്ത വിരലുകൾ കൊണ്ട് ഞങ്ങളെ പൊതിഞ്ഞുപിടിക്കുന്ന ഒരു വെളുത്ത പുതപ്പ്. ജീപ്പിന് പത്തടി മുന്നിലുള്ള വഴിപോലും ഇപ്പോൾ കാണാൻ കഴിയുന്നില്ല. വെളിച്ചം വളരെ വേഗത്തിൽ കുറഞ്ഞുവരികയാണ്. ലോകത്ത് നമ്മൾ ആറുപേർ മാത്രമേയുള്ളൂ എന്നൊരു ഭീകരമായ തോന്നൽ പതിയെ ഞങ്ങളുടെ തലച്ചോറിലേക്ക് അരിച്ചുകയറുകയായിരുന്നു.
വിശാഖ് വീണ്ടും വീണ്ടും താക്കോൽ തിരിച്ചെങ്കിലും, എൻജിൻ ഒന്നു മുരളാൻ പോലും കൂട്ടാക്കിയില്ല. വണ്ടിയുടെ ജീവൻ പൂർണ്ണമായും പോയെന്ന് അവന് മനസ്സിലായി. അവൻ നിരാശയോടെ സ്റ്റിയറിംഗിൽ ആഞ്ഞിടിച്ചു.
"തീർന്നു... വണ്ടി എട്ടിന്റെ പണി തന്നു."
ഡ്രൈവിങ് സീറ്റിൽ
💬 Comments
View all comments