Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പൂർണ്ണമായും മറച്ചുതുടങ്ങി. നിലത്തുകൂടി ഒരു വെളുത്ത പുകപോലെ കോടമഞ്ഞ് അരിച്ചുനീങ്ങുന്നുണ്ട്. കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ജീപ്പിന്റെ എൻജിൻ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു. എന്റെ തൊട്ടടുത്തിരിക്കുന്ന ദേവുവിന്റെ മുഖത്ത് ഭയമാണോ അതോ തണുപ്പാണോ എന്നറിയാത്ത ഒരു വിളർച്ചയുണ്ടായിരുന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്.
മുന്നിലെ വലിയൊരു കുഴിയിലേക്ക് ടയർ ഇറങ്ങിയതും, ജീപ്പിന്റെ ബോണറ്റിനടിയിൽ നിന്ന് 'ഠപ്പേ' എന്നൊരു വലിയ ശബ്ദം കേട്ടു. വണ്ടി ഒറ്റയടിക്ക് മുന്നോട്ടൊന്ന് ആഞ്ഞ് നിന്നുപോയി. എൻജിന്റെ ഇരമ്പൽ ഒറ്റയടിക്ക് നിലച്ചു. അതോടെ, കാടിന്റെ വല്ലാത്തൊരു നിശബ്ദത ഞങ്ങളെ വന്ന് പൊതിഞ്ഞു.
"എന്ത് പറ്റി? വണ്ടി ഓഫ് ആയോ?"
പുറകിൽ നിന്ന് കാവ്യയുടെ ശബ്ദത്തിൽ ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു.
"ഏയ്, കുഴിയിൽ വീണപ്പോൾ ഞാൻ ബ്രേക്ക് ചവിട്ടിയതാ... ഒന്നൂടെ സ്റ്റാർട്ട് ചെയ്യാം,"
വിശാഖ് വലിയ കുഴപ്പമില്ലാത്ത മട്ടിൽ പറഞ്ഞു. അവൻ താക്കോൽ തിരിച്ചു. എൻജിൻ മുരളുന്ന ശബ്ദം കേട്ടു, പക്ഷെ വണ്ടി സ്റ്റാർട്ട് ആയില്ല. അവൻ വീണ്ടും വീണ്ടും ആക്സിലറേറ്റർ കൊടുത്ത് ശ്രമിച്ചുകൊണ്ടിരുന്നു.
"എടാ... പതുക്കെ. വെറുതെ ബാറ്ററി കൂടെ ഡൗൺ ആക്കല്ലേ,"
ഞാൻ അവനോട് പറഞ്ഞു.
"സ്റ്റാർട്ട് ആകുന്നില്ലടാ... വല്ല പണിയും കിട്ടിയോ എന്തോ,"
വിശാഖിന്റെ ശബ്ദത്തിൽ ഇപ്പോൾ വെപ്രാളമുണ്ടായിരുന്നു. അവൻ ഡോർ തുറന്ന് പുറത്തിറങ്ങി ബോണറ്റിന്റെ അടുത്തേക്ക് പോയി.
"വല്ല മെക്കാനിക്കിനെയും വിളിക്ക്. അല്ലാതെ ഇതിപ്പോ എന്ത് ചെയ്യാനാ?"
മാളവിക പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. ആ കാടിന്റെ നിശബ്ദതയിൽ അവളുടെ ശബ്ദം വല്ലാതെ മുഴച്ചുനിന്നു.
"കാടിന്റെ നടുക്കാടീ നമ്മൾ നിൽക്കുന്നത്, ഇവിടെ ഏത് മെക്കാനിക്ക് വരാനാ!"
രോഹിത് ദേഷ്യത്തോടെ പറഞ്ഞു. എന്നിട്ടും അവൻ പോക്കറ്റിൽ
💬 Comments
View all comments