0%

Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തൽക്കാലം അച്ഛന്റെ കൂടെ ഷോപ്പിൽ പോയിത്തുടങ്ങാം എന്നാ വിചാരിക്കുന്നത്. അല്ലെങ്കിൽ വെറുതെ ഇരുന്നു തിന്നുന്നതിന് വീട്ടിൽ നിന്ന് പുറത്താക്കും."

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"നീ ഒന്നും തീരുമാനിച്ചില്ലേ?"

​അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.

"എനിക്കൊരു ഗ്രാഫിക് ഡിസൈനർ ആകണം എന്നല്ലേ... കൊച്ചിയിൽ ഒരു കമ്പനിയിൽ പോർട്ട്ഫോളിയോ അയച്ചിട്ടുണ്ട്. ചിലപ്പോൾ അടുത്ത മാസം അങ്ങോട്ട് മാറേണ്ടി വരും."

അവൾ അത് പറയുമ്പോൾ ആ ശബ്ദത്തിൽ ഒരു ചെറിയ സങ്കടം ഉള്ളതുപോലെ എനിക്ക് തോന്നി. എനിക്കും അത് കേട്ടപ്പോൾ ഉള്ളിലൊരു ശൂന്യത അനുഭവപ്പെട്ടു. അവൾ കൊച്ചിയിലേക്ക് പോയാൽ... പിന്നെ ഞങ്ങൾ തമ്മിൽ എന്ന് കാണാനാണ്?

​"എന്തായാലും ഇപ്പോ നമ്മൾ ഈ കാട്ടിലല്ലേ... ജോലിയുടെയും ഭാവിയുടെയും ടെൻഷൻ ഒക്കെ അവിടെ നിൽക്കട്ടെ. ഈ യാത്ര നമുക്ക് പൊളിക്കണം."

ആ മൂഡ് മാറ്റാനും എല്ലാവർക്കും ഒരു ധൈര്യം കൊടുക്കാനുമായി ഞാൻ ഉറക്കെ പറഞ്ഞു.

​"അതെ, ഇതൊക്കെ എന്ത്!"

രോഹിത് വീണ്ടും പഴയ ആവേശത്തിലേക്ക് തിരികെ വന്നു.

​പക്ഷെ, ജീപ്പ് കൂടുതൽ ഉള്ളിലേക്ക് പോകുന്തോറും ആ കാട് വല്ലാതെ മാറുന്നതുപോലെ എനിക്ക് തോന്നി. മരങ്ങളുടെ ഇലകൾക്ക് ഒരു പ്രത്യേകതരം ഇരുണ്ട പച്ചനിറം വന്നിരിക്കുന്നു. ഇടതൂർന്ന മരച്ചില്ലകൾക്കിടയിലൂടെ താഴേക്ക് വീഴുന്ന വെളിച്ചത്തിന് ഒരു വിളറിയ നീലനിറമുള്ളതുപോലെ. എന്റെ വെറും തോന്നലാണോ എന്നറിയില്ല, പക്ഷെ വണ്ടിയുടെ എൻജിൻ ശബ്ദമല്ലാതെ ഒരു പക്ഷിയുടെയോ ഷഡ്പദത്തിന്റെയോ ഒച്ചപോലും ആ കാട്ടിൽ ഇല്ലായിരുന്നു. വല്ലാത്തൊരു ശാന്തത... ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ. ഞങ്ങളെല്ലാം ആ നിശബ്ദതയിലേക്ക് മെല്ലെ ആഴ്ന്നിറങ്ങുകയായിരുന്നു.

ഇരുൾ കനത്തുവരികയായിരുന്നു. മരച്ചില്ലകൾ പരസ്പരം കെട്ടിപ്പുണർന്ന് ആകാശത്തെ ഏതാണ്ട്

💬 Comments

View all comments