0%

Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വലിയൊരു മരത്തടിയിലേക്ക് ഇരുന്നുകൊണ്ട് മാളവിക പറഞ്ഞു.

​"എനിക്കും വയ്യ... രാവിലെ കുറച്ചു കഴിച്ചതല്ലേ, കാല് വേദനിച്ചിട്ട് നിൽക്കാൻ പോലും പറ്റുന്നില്ല,"

കിതച്ചുകൊണ്ട് കാവ്യയും അവളുടെ അടുത്തേക്ക് ഇരുന്നു.

​എല്ലാവരുടെയും മുഖത്ത് ക്ഷീണം വ്യക്തമായിരുന്നു. ദേവു വേഗം അവളുടെ ബാഗ് തുറന്ന് അതിൽ കരുതിയിരുന്ന കുറച്ചു ആപ്പിളും ബിസ്കറ്റും പുറത്തെടുത്തു.

​"ഇപ്പൊ ഇതൊക്കെ ഉള്ളു കഴിക്ക്. വെള്ളം കുറച്ചേ ഉള്ളൂ, അത് എല്ലാവർക്കും കുടിക്കാനുള്ളതാ... സൂക്ഷിച്ച് ഉപയോഗിക്കണം,"

അവൾ ഓരോരുത്തർക്കുമായി അത് പങ്കുവെച്ചു. ആ കൊടുംകാട്ടിലെ തണുപ്പിൽ, ആ ചെറിയ ഭക്ഷണം വലിയൊരു ആശ്വാസമായിരുന്നു.

​അവർ ഭക്ഷണം കഴിക്കുന്നതിനിടയിൽ, ഞാൻ എന്റെ ബാഗ് തുറന്നു. ഫോട്ടോഗ്രഫി എനിക്കൊരു ഹരമാണ്. എവിടെപ്പോയാലും എന്റെ കൂടെയുണ്ടാകുന്ന എന്റെ യാത്രാസഖിയായ സോണി ആൽഫ 7M3 ക്യാമറ ഞാൻ പതിയെ പുറത്തെടുത്തു. ഇത്രയും പേടിപ്പെടുത്തുന്ന സാഹചര്യത്തിലും, ഈ കാടിന്റെ വന്യമായ സൗന്ദര്യം പകർത്താതിരിക്കാൻ എന്റെ ക്യാമറക്കണ്ണുകൾക്ക് കഴിയുമായിരുന്നില്ല.

​ഇരുളും മഞ്ഞും പുകപോലെ ഒഴുകിനടക്കുന്ന ആ അന്തരീക്ഷത്തിൽ, ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ ഞാൻ ചുറ്റും നോക്കി. വളരെ നേർത്ത വെളിച്ചത്തിലും ആ കാടിന് ഭീകരമായ ഒരു ഭംഗിയുണ്ടായിരുന്നു. കരിയിലകളിൽ തട്ടി പ്രതിഫലിക്കുന്ന മങ്ങിയ നീല വെളിച്ചം, മേഘങ്ങളെ തൊടാൻ വെമ്പുന്നതുപോലെ നിൽക്കുന്ന വലിയ മരങ്ങൾ... 'ക്ലിക്ക്, ക്ലിക്ക്' എന്ന ശബ്ദത്തോടെ ആ നിഗൂഢതകളെ ഞാൻ ലെൻസിലൂടെ ഒപ്പിയെടുത്തു. വെളിച്ചം കുറവുള്ള (Low-light) ആ സാഹചര്യത്തിലും എന്റെ കാമറ ആ കാടിന്റെ നിഗൂഢതകളെ മനോഹരമായി തന്നെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

​പിന്നെ ക്യാമറ പതിയെ ഞാൻ കൂട്ടുകാർക്ക് നേരെ തിരിച്ചു. തളർച്ചയോടെ ബിസ്കറ്റ് തിന്നുന്ന മാളവികയുടെയും രോഹിത്തിന്റെയും ക്യാൻഡിഡ് ചിത്രങ്ങൾ

💬 Comments

View all comments