Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
എടുത്തു. പെട്ടെന്ന്, ലെൻസിലൂടെ ദേവുവിനെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം നിന്നുപോയി. പകുതി കഴിച്ച ആപ്പിളുമായി അവൾ ദൂരേക്ക് നോക്കിയിരിക്കുകയാണ്. അവളുടെ മുഖത്തേക്ക് വീഴുന്ന ആ ചെറിയ വെളിച്ചത്തിൽ, ഭയവും തണുപ്പും കലർന്ന ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. ചുറ്റുമുള്ള ഇരുട്ടിനെപ്പോലും തോൽപ്പിക്കുന്ന ഒരു തേജസ്സ്.
ക്യാമറയുടെ ഷട്ടർ ശബ്ദം കേട്ടപ്പോൾ അവൾ പെട്ടെന്ന് എന്റെ നേർക്ക് തിരിഞ്ഞുനോക്കി. ഞാൻ ചിത്രമെടുക്കുകയാണെന്ന് മനസ്സിലായപ്പോൾ, പേടി നിറഞ്ഞ ആ ചുറ്റുപാടിലും അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു. ആ ഒറ്റ ഫ്രെയിമിൽ, ഇരുൾ വീഴുന്ന ആ ഭയാനകമായ കാടിന്റെ പശ്ചാത്തലത്തിൽ, അവൾ ഒരു മാലാഖയെപ്പോലെയാണ് എനിക്ക് തോന്നിയത്.
ദേവുവിന്റെ ചുണ്ടിൽ വിടർന്ന ആ നേർത്ത പുഞ്ചിരി ക്യാമറയിൽ പതിഞ്ഞതും, ഇരുട്ടിൽ നിന്ന് മാളവികയുടെ ശബ്ദം കേട്ടു.
"എടാ അശ്വിനേ... ഈ നടുക്കാട്ടിൽ നമ്മൾ പെട്ടു നിൽക്കുമ്പോഴാണോ നിനക്ക് നിന്റെയൊരു ഫോട്ടോയെടുപ്പ്? ജീവനോടുകൂടി തിരിച്ചു നാട്ടിലെത്തിയാൽ അല്ലെ ഇതൊക്കെ നിനക്ക് ഇൻസ്റ്റാഗ്രാമിൽ ഇടാൻ പറ്റു. വല്ലാത്തൊരു ക്യാമറ പ്രേമം തന്നെ!"
അവൾ ബിസ്കറ്റ് കടിച്ചുപൊട്ടിക്കുന്നതിനിടയിൽ ദേഷ്യവും ചിരിയും കലർന്ന സ്വരത്തിൽ പറഞ്ഞു.
"അതൊക്കെയല്ലേ മാളൂ ഈ ട്രിപ്പിന്റെ ഒരു ഓർമ്മ. ജീവനോടെ പോയാൽ ഇതൊക്കെ കാണുമ്പോൾ ഒരു രസമല്ലേ..."
ഞാൻ ക്യാമറ ഓഫ് ചെയ്ത് ശ്രദ്ധയോടെ ബാഗിലേക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു. എന്റെ ആ മറുപടിയിൽ ആർക്കും വലിയ തമാശ തോന്നിയില്ല എന്ന് അവരുടെ മുഖങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ ശരീരത്തിന് ചെറിയൊരു ഉന്മേഷം കിട്ടി. പക്ഷെ സമയം ഞങ്ങളെ വല്ലാതെ തോൽപ്പിക്കുകയായിരുന്നു. പകലിന്റെ അവസാനത്തെ വെളിച്ചവും ആ വൻമരങ്ങൾക്കിടയിൽ
💬 Comments
View all comments