Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
എരിഞ്ഞടങ്ങി. മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റുകൾ ഓൺ ചെയ്ത് ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. ഇപ്പോൾ കാടിന്റെ നിശബ്ദതയ്ക്ക് വല്ലാത്തൊരു കനം വെച്ചതുപോലെ. ഞങ്ങളുടെ കാലൊച്ചകൾ മാത്രമാണ് ആകെ കേൾക്കാനുള്ളത്. കോടമഞ്ഞ് ഒരു നേർത്ത മൂടുപടം പോലെ ഞങ്ങൾക്ക് ചുറ്റും ഒഴുകിനടക്കുന്നുണ്ടായിരുന്നു.
കുറച്ചുദൂരം കൂടി നടന്നപ്പോൾ, മുന്നിൽ നടക്കുകയായിരുന്ന വിശാഖ് പെട്ടെന്ന് നിന്നു. അവന്റെ മൊബൈലിലെ വെളിച്ചം കാട്ടുപാതയുടെ ഇടതുവശത്തുള്ള ഒരു മരച്ചുവട്ടിലേക്ക് നീണ്ടിരിക്കുകയാണ്.
"എന്താടാ... എന്ത് പറ്റി? അവിടെ എന്താ?"
ഞാൻ വേഗത്തിൽ അവന്റെ അടുത്തേക്ക് ചെന്നു.
അവൻ ഒന്നും മിണ്ടാതെ ആ വെളിച്ചം അങ്ങോട്ടേക്ക് തന്നെ അടിച്ചു പിടിച്ചു നിന്നു. ഞങ്ങൾ എല്ലാവരും അവന്റെയടുത്തേക്ക് ഓടിയെത്തി. ആ വെളിച്ചത്തിൽ കണ്ട കാഴ്ച ഞങ്ങളുടെ രക്തം മരവിപ്പിച്ചു കളഞ്ഞു.
റോഡരികിലെ കാടുപിടിച്ചു കിടക്കുന്ന അതേ ഇരുമ്പുബോർഡ്! മഞ്ഞ പെയിന്റിൽ മുന്നോട്ടേക്ക് ഒരു അമ്പടയാളം. അതിനു താഴെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങൾ…
'സുഗന്ധഗിരി - 5 KM'
"ഇത്... ഇത് നേരത്തെ കണ്ട അതേ ബോർഡ് അല്ലെ?"
കാവ്യയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. അവൾ പേടികൊണ്ട് മാളവികയുടെ കൈകളിൽ ഇറുകെ പിടിച്ചു.
"അതെങ്ങനെ ശരിയാകും? നമ്മൾ ആ ബോർഡും കടന്ന് മുന്നോട്ടല്ലേ വന്നത്? പിന്നെ പിന്നിലാക്കി പോന്ന ബോർഡ് എങ്ങനെയാ വീണ്ടും നമ്മുടെ മുന്നിൽ വരുന്നത്?"
രോഹിത്തിന്റെ ശബ്ദത്തിൽ ഇപ്പോൾ വെപ്രാളം വ്യക്തമായിരുന്നു.
"അപ്പൊ നമ്മൾ വഴിതെറ്റി വട്ടം ചുറ്റുകയാണോ?"
മാളവിക ചോദിച്ചു.
"വട്ടം ചുറ്റാനോ? എങ്ങനെ? നമ്മൾ ഈ ഒരൊറ്റ വഴിയിലൂടെയല്ലേ ഇത്രയും നേരം നേരെ നടക്കുന്നത്. ഇടയ്ക്ക് വേറെ തിരിവുകളോ വഴികളോ ഒന്നും ഇല്ലായിരുന്നല്ലോ,"
വിശാഖ്
💬 Comments
View all comments