0%

Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തലയ്ക്ക് കൈകൊടുത്തു. അവന് ശരിക്കും ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.

​ഇതൊന്നും യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. ഞാൻ വേഗം എന്റെ ഇടതുകൈ ഉയർത്തി സ്മാർട്ട് വാച്ചിലെ ഡിസ്പ്ലേ ഓൺ ചെയ്തു. അതിലെ നമ്പറുകൾ കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചുപോയി.

​"എടാ... എന്റെ വാച്ചിൽ നോക്ക്,"

ഞാൻ നടുക്കത്തോടെ പറഞ്ഞു.

"നേരത്തെ നമ്മൾ ആ ബോർഡ് കാണുമ്പോൾ ഇതിൽ നാല് കിലോമീറ്റർ ആയിരുന്നു. ഇപ്പോൾ ദാ... ആറ് കിലോമീറ്റർ! അതിനർത്ഥം നേരത്തെ ബോർഡ് കണ്ട സ്ഥലത്ത് നിന്ന് നമ്മൾ കൃത്യം രണ്ട് കിലോമീറ്റർ നടന്നിട്ടുണ്ട്."

"അപ്പൊ പിന്നെ..."

ദേവു വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു,

"രണ്ട് കിലോമീറ്റർ മുന്നോട്ട് നടന്നിട്ടും, ഈ ബോർഡിൽ വീണ്ടും അഞ്ച് കിലോമീറ്റർ എന്ന് തന്നെ കാണിക്കുന്നത് എങ്ങനെയാ അശ്വിൻ? കണക്ക് വെച്ച് നോക്കിയാൽ ഇപ്പോൾ മൂന്ന് കിലോമീറ്റർ അല്ലെ കാണിക്കേണ്ടത്?"

​ആർക്കും ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല. ആ ചോദ്യം ആ കൊടുംകാട്ടിൽ മുഴങ്ങിനിന്നു. രണ്ട് കിലോമീറ്റർ നമ്മൾ നടന്ന ദൂരം എങ്ങോട്ടാണ് പോയത്? സമയം മുൻപോട്ടു പോകുന്നു, നമ്മൾ മുൻപോട്ടു നടക്കുന്നു, പക്ഷെ ദൂരം മാത്രം കുറയുന്നില്ല!

​"എനിക്ക്... എനിക്ക് വല്ലാതെ പേടിയാവുന്നു.,"

ദേവു എന്റെ അടുത്തേക്ക് നീങ്ങിനിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

​എന്താണ് പറയേണ്ടതെന്നോ, എന്താണ് ചിന്തിക്കേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു. നമ്മൾ നടന്ന ദൂരത്തെ ഈ കാട് വിഴുങ്ങിയതുപോലെ. പ്രകൃതിയുടെ ഏതോ അദൃശ്യമായ ഒരു ലൂപ്പിൽ ഞങ്ങൾ കുടുങ്ങിയതുപോലെ. മുന്നോട്ട് പോകുന്തോറും ദൂരം കുറയാത്ത, സമയത്തിന് പോലും യാതൊരു അർത്ഥവുമില്ലാത്ത ഒരു ഭ്രാന്തൻ ലോകത്തേക്ക് ഞങ്ങൾ എത്തിപ്പെട്ടതുപോലെ എനിക്ക് തോന്നി. ചുറ്റുമുള്ള മരങ്ങൾ ഞങ്ങളെ നോക്കി പരിഹസിച്ചു

💬 Comments

View all comments