Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കൂടെ താളം പിടിക്കാൻ കാവ്യയുമുണ്ട്. ആ പാട്ടിന്റെ വരികൾ എന്താണെന്ന് അവർക്ക് തന്നെ വലിയ നിശ്ചയമുണ്ടെന്ന് തോന്നുന്നില്ല.
"എടാ... ആ തൊണ്ട ഒന്ന് അടച്ചു പിടിക്ക്. വല്ല കാട്ടുപോത്തും പേടിച്ചു ഓടിവരും നിന്റെ ഈ ഊളപ്പാട്ട് കേട്ട്!"
മുൻസീറ്റിൽ നിന്ന് ഞാൻ പുറകിലേക്ക് തിരിഞ്ഞു വിളിച്ചു പറഞ്ഞു.
പാട്ട് നിർത്തി അവൻ എന്നെ നോക്കി കൊഞ്ഞനം കുത്തി.
"പോടാ അങ്ങോട്ട്! ഇതൊക്കെയാണ് ട്രിപ്പിന്റെ വൈബ്. നിന്നെപ്പോലെ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ വല്ല ഇടിയപ്പവും തിന്ന് ഉറങ്ങാൻ പോകുന്ന ഫീൽ ആയിരിക്കും."
അവനൊപ്പം മാളവികയുടെ പൊട്ടിച്ചിരി കൂടെ കേട്ടപ്പോൾ ഞാൻ ഒന്നു ചിരിച്ചു. എന്ത് പ്ലാനിങ്ങിലാണ് ഈ ഇറങ്ങി പുറപ്പെട്ടത് എന്ന് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നും. വെറുതെയിരുന്ന് ചടച്ചപ്പോൾ പെട്ടെന്നൊരു പ്ലാൻ ഇട്ടു,രോഹിത്തിന്റെ
അമ്മാവന്റെ ഈ പഴയ മഹീന്ദ്ര ജീപ്പ് ഒത്തുകിട്ടിയപ്പോൾ നേരെ വണ്ടി വിട്ടു. വയനാട്ടിലെ ഏതോ ഉൾക്കാട്ടിലേക്ക്.
വണ്ടിയോടിക്കുന്ന വിശാഖിന്റെ കൈകൾ സ്റ്റിയറിംഗ് വീലിൽ മുറുകിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവന്റെ കണ്ണുകൾ റോഡിലെ മഞ്ഞിലേക്ക് കൂർപ്പിച്ചു വെച്ചിരിക്കുകയാണ്. സ്റ്റിയറിങ് കയ്യിൽ കിട്ടിയാൽ പിന്നെ അവന് ചുറ്റുമുള്ളതൊന്നും കാണില്ല. ഒരു വലിയ വളവ് തിരിയുമ്പോൾ ജീപ്പ് ഒന്ന് വെട്ടിച്ചു. എന്റെ തൊട്ടടുത്ത്, വിൻഡോ സീറ്റിലിരിക്കുന്ന ദേവുവിന്റെ തോളിലേക്ക് ഞാൻ അറിയാതെ ഒന്ന് വീണുപോയി.
അവൾ പതുക്കെ ചിരിച്ചുകൊണ്ട് എന്നെ നോക്കി. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ചെവിക്ക് പുറകിലേക്ക് ഒതുക്കിവെക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.
"എന്താടാ... കോളേജ് കഴിഞ്ഞപ്പോഴേക്കും നിന്റെ ബാലൻസ് ഒക്കെ പോയോ?"
അവൾ കള്ളച്ചിരിയോടെ ചോദിച്ചു.
"ബാലൻസ് പോയതല്ല, ഇവന്റെ ഡ്രൈവിങ് കണ്ടില്ലേ... നമ്മളെ
💬 Comments
View all comments