Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഇന്ന് അവൻ ജീവനോടെ അവിടെ എത്തിക്കുമോ എന്ന് സംശയമാ,"
ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
"ഏയ്, അവൻ നന്നായിട്ടാണ് ഓടിക്കുന്നത്. നീയൊന്ന് കാറ്റൊക്കെ കൊണ്ടിരിക്ക്. വെറുതെ ടെൻഷൻ അടിക്കാതെ,"
തണുപ്പകറ്റാനായി തന്റെ ഷാൾ ഒന്നുകൂടി വലിച്ചുചുറ്റി, മഞ്ഞുമൂടിയ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി അവൾ പറഞ്ഞു.
അവൾക്ക് ഈ യാത്ര നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ടെന്ന് ആ കണ്ണുകളിലെ തിളക്കത്തിൽ നിന്ന് എനിക്ക് വ്യക്തമായി.
"എടാ... അവിടെ ലക്കിടി എത്തുമ്പോൾ വണ്ടി നിർത്തണേ. എനിക്കൊരു ചായ കുടിക്കണം,"
പുറകിൽ നിന്ന് മാളവിക വിളിച്ചുപറഞ്ഞു.
ഗിയർ മാറ്റുന്നതിനിടയിൽ റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ വിശാഖ് മറുപടി കൊടുത്തു.
"ചായ കുടിക്കാനോ? എസ്റ്റേറ്റിൽ
എത്തുമ്പോൾ അവിടെ നിന്ന് കട്ടനും ചുട്ടുപഴുത്ത കാടപ്പക്ഷിയും ഒക്കെ അടിക്കാം!"
"ഓഹ്, വലിയ കാടപ്പക്ഷി! ആദ്യം നമ്മൾ അവിടെ ഒന്ന് എത്തിപ്പെടട്ടെ. എന്നിട്ട് മതി നിന്റെ തള്ള്,"
കാവ്യ അവനെ കളിയാക്കി.
ജീപ്പ് അടുത്ത വളവിലേക്ക് കടക്കുകയാണ്. ഉച്ചസമയമായിട്ടും, കോടമഞ്ഞും കാടിന്റെ വന്യതയും കാരണം ഭീമാകാരന്മാരായ രാക്ഷസന്മാരെപ്പോലെയാണ് വഴിയിലെ വൻമരങ്ങൾ എനിക്ക് തോന്നിയത്. ഓരോ വളവ് തിരിയുമ്പോഴും അവ ഞങ്ങളെ കടന്ന് പിന്നിലേക്ക് മറയുന്നുണ്ടായിരുന്നു.
ദേവു എന്റെ നേർക്ക് തിരിഞ്ഞു, അവളുടെ മുഖത്ത് പെട്ടെന്ന് ചെറിയൊരു ആശങ്ക നിഴലിച്ചതുപോലെ.
"എടാ... നമ്മൾ പോകുന്ന ആ സ്ഥലം ശരിക്കും സേഫ് ആണോ? ഗൂഗിൾ മാപ്പിൽ പോലും ആ റൂട്ട് കാണിക്കുന്നില്ലായിരുന്നല്ലോ?"
അവൾ വളരെ പതുക്കെ ചോദിച്ചു.
അവളുടെ ആ ചോദ്യം എന്റെ ഉള്ളിലും ചെറിയൊരു സംശയം ഉണ്ടാക്കി. കാടിന്റെ ഉൾഭാഗത്തുള്ള ഒരു പഴയ എസ്റ്റേറ്റ് ബംഗ്ലാവ്.
💬 Comments
View all comments