Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അവിടേക്കാണ് ഞങ്ങൾ പോകുന്നത്.
"പേടിക്കാനൊന്നുമില്ല. അവന്റെ അമ്മാവന്റെ സ്ഥലമല്ലേ, പിന്നെ നമ്മൾ ഇത്രയും പേരുണ്ടല്ലോ..."
ഞാൻ അവൾക്ക് ധൈര്യം കൊടുക്കാൻ ശ്രമിച്ചു.
വിളറിയ വെളിച്ചം മാത്രമുള്ള ആ കാട്ടുപാതയിലൂടെ വണ്ടി മുന്നോട്ട് പോകുമ്പോൾ, ഞങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് യാതൊരു ഊഹവുമുണ്ടായിരുന്നില്ല…
ചുരത്തിന്റെ നെറുകയിൽ, ലക്കിടിയുടെ തണുപ്പിലേക്ക് ജീപ്പ് കടന്നപ്പോൾ കാറ്റിന്റെ സ്വഭാവം വല്ലാതെ മാറിയിരുന്നു.
അസ്ഥിയിലേക്ക് അരിച്ചുകയറുന്ന തണുപ്പ്. ജീപ്പിന്റെ ബോണറ്റിൽ നിന്നും നേർത്ത പുക ഉയരുന്നുണ്ടായിരുന്നു. റോഡരികിലെ ഒരു പഴയ ചായക്കടയുടെ മുന്നിൽ വലിയൊരു ശബ്ദത്തോടെ വിശാഖ് വണ്ടി നിർത്തി.
"എല്ലാരും ഇറങ്ങിക്കോ... കാലൊന്ന് നിവർത്താം. വണ്ടിയുടെ റേഡിയേറ്ററിൽ കുറച്ചു വെള്ളവും ഒഴിക്കണം."
ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി അവൻ ജീപ്പിന്റെ ബോണറ്റ് തുറന്നു. അതിൽ നിന്ന് ചീറ്റിയടിച്ച ആവിയിലേക്ക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുമ്പോൾ കേട്ട ശബ്ദം ആ കാടിന്റെ നിശബ്ദതയെ കീറിമുറിച്ചു.
യാത്രയുടെ ക്ഷീണം മാറ്റാൻ ഞങ്ങൾ പുറത്തിറങ്ങി. കോടമഞ്ഞ് ഒരു നേർത്ത മൂടുപടം പോലെ റോഡിലൂടെ ഒഴുകിനടക്കുന്നുണ്ട്. പഴയ തടികൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ആ ചെറിയ കടയിൽ നിന്ന് ചൂടുള്ള ചായയും പഴംപൊരിയും കിട്ടിയപ്പോൾ ശരീരത്തിന് ചെറിയൊരു ആശ്വാസം തോന്നി. മാളവികയും കാവ്യയും തണുപ്പ് സഹിക്കാൻ വയ്യാതെ പരസ്പരം ചേർന്നു നിൽക്കുകയായിരുന്നു. എന്റെ തൊട്ടടുത്ത് നിന്ന ദേവു ആവി പറക്കുന്ന ഗ്ലാസ്സ് ഇരു കൈകൾകൊണ്ടും പൊതിഞ്ഞുപിടിച്ച് തണുപ്പകറ്റാൻ ശ്രമിക്കുന്നത് ഞാൻ നോക്കി നിന്നു.
ചായ കുടിച്ചു കഴിഞ്ഞ് കാശ് കൊടുക്കുന്നതിനിടയിലാണ് വിശാഖ് കടക്കാരനോട് വഴി ചോദിച്ചത്. പ്രായം ചെന്ന, നരച്ച താടിയുള്ള ഒരു മനുഷ്യനായിരുന്നു അത്.
"ചേട്ടാ... ഈ പൂക്കോട് കഴിഞ്ഞ് കോലിച്ചാൽ
💬 Comments
View all comments