Chapter Title : കാലഭ്രംശം 1 വനം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വഴി സുഗന്ധഗിരിയിലേക്ക് തിരിയുന്നത് എവിടുന്നാ? അവിടെയൊരു പഴയ എസ്റ്റേറ്റ് ബംഗ്ലാവുണ്ട്. ഞങ്ങൾ അങ്ങോട്ടാ..."
ചായ അരിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്റെ കൈകൾ പെട്ടെന്നൊന്ന് നിന്നു. തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം മാത്രം ആ കടയിൽ മുഴങ്ങി. അയാൾ പതിയെ തലയുയർത്തി ഞങ്ങളെ ഓരോരുത്തരെയും നോക്കി. ആ നോട്ടത്തിൽ അതുവരെയില്ലാത്ത എന്തോ ഒരു വല്ലായ്മ ഉള്ളതുപോലെ എനിക്ക് തോന്നി.
"സുഗന്ധഗിരിയിലേക്കോ?"
അയാളുടെ ശബ്ദം കുറച്ചൊന്ന് താഴ്ന്നിരുന്നു.
"കോലിച്ചാൽ എത്തുമ്പോൾ ഇടത്തോട്ട് ഒരു മൺവഴിയുണ്ട്. അതിലെ പോയാൽ മതി.പക്ഷെ..."
"പക്ഷെ?"
ഞാൻ അറിയാതെ ചോദിച്ചുപോയി.
അയാൾ ഒരു ദീർഘനിശ്വാസം വിട്ടു
"അവിടെ ഇപ്പോൾ എസ്റ്റേറ്റുകൾ ഒന്നും കാര്യമായി പ്രവർത്തിക്കുന്നില്ല മോനെ. എല്ലാം കാടുമൂടിക്കിടക്കുവാ... വഴി തെറ്റാതെ നോക്കണം. കഴിഞ്ഞ ആഴ്ചത്തെ മഴയിൽ ആ കാട്ടുപാതയാകെ തകർന്നു കിടക്കുകയാ. ജീപ്പായതുകൊണ്ട് കയറിപ്പോകുമായിരിക്കും."
അയാൾ ഒന്ന് നിർത്തി, എന്നിട്ട് വല്ലാത്തൊരു നോട്ടത്തോടെ പറഞ്ഞു,
"പിന്നെ... ഇരുട്ടും മുൻപേ അവിടെ എത്തുന്നതാ നല്ലത്. ഈ സമയത്ത് ആ കാട്ടിലേക്ക് ആരും അങ്ങനെ പോകാറില്ല."
ആ വാക്കുകളിൽ വെറുമൊരു മുന്നറിയിപ്പിനേക്കാൾ എന്തോ ഒരു ഭയം ഒളിച്ചിരിപ്പുണ്ടോ എന്ന് ഞാൻ സംശയിച്ചു. എനിക്ക് ചുറ്റും നിന്ന രോഹിത്തും വിശാഖും അതൊന്ന് ശ്രദ്ധിച്ചെങ്കിലും, അവരത് പുറത്തുകാണിച്ചില്ല.
"അതൊന്നും കുഴപ്പമില്ല ചേട്ടാ, ഞങ്ങൾ ഇരുട്ടും മുൻപേ അവിടെയെത്തും. ജീപ്പല്ലേ, ഏത് കാടും നമ്മൾ കയറും!"
രോഹിത് ചിരിച്ചുകൊണ്ട് പറഞ്ഞു. അവരത് വെറുമൊരു തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ആ ചിരിയിൽ നിന്നും എനിക്ക് മനസ്സിലായി.
പക്ഷേ, എന്തുകൊണ്ടോ ആ കടക്കാരന്റെ വാക്കുകൾ എന്റെ മനസ്സിലൊരു കൊളുത്തിട്ടു വലിക്കുന്നതുപോലെ തോന്നി. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ദേവുവിന്റെ
💬 Comments
View all comments