0%

Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഈ കണ്ണുകളിലെ മാന്ത്രികതയിൽ അലിഞ്ഞുചേർന്ന ആ പഴയ കാമുകനെയാണോ? എന്റെ ചിന്തകൾ വല്ലാതെ കുഴഞ്ഞു മറിഞ്ഞു.

​"എന്നിട്ട്... എന്നിട്ട് എന്ത് പറ്റി അവന്?"

വല്ലാത്തൊരു പരവേശത്തോടെ ഞാൻ ചോദിച്ചു.

"നിങ്ങൾ തമ്മിൽ അത്രയ്ക്കും അടുപ്പമായിരുന്നിട്ടും പിന്നെ എന്താ പിരിഞ്ഞത്?"

​അമ്മയുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു.

ആ വലിയ കണ്ണുകളിൽ പെട്ടെന്ന് വല്ലാത്തൊരു ശൂന്യത വന്നുനിറയുന്നത് ഞാൻ കണ്ടു.

ദീർഘമായൊരു നെടുവീർപ്പോടെ അമ്മ പറഞ്ഞു തുടങ്ങി.

​"ചിലരൊക്കെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് തന്നെ, എന്നെന്നേക്കുമായി ഒരുപാട് ഓർമ്മകൾ തന്നിട്ട് തിരിച്ചുപോകാനാണ്. ഞങ്ങളുടെ ആ പ്രണയം അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ്... പെട്ടെന്നൊരു ദിവസം അവൻ ഇല്ലാതായത്. ഒരു വാക്ക് പോലും പറയാതെ... എവിടേക്കാണെന്നോ എന്താണെന്നോ ഒരു സൂചന പോലും തരാതെ അവൻ എന്റെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷനായി. ഞാൻ പോകാത്ത സ്ഥലങ്ങളില്ല, അന്വേഷിക്കാത്ത വഴികളില്ല. പക്ഷെ ആ ബസ് സ്റ്റാൻഡിൽ വെച്ച് പെട്ടെന്നൊരു ദിവസം എന്റെ ജീവിതത്തിലേക്ക് കയറിവന്നതുപോലെ തന്നെ, അവൻ എങ്ങോട്ടോ നടന്നു മറഞ്ഞു. പിന്നീട് ഇന്നുവരെ... എനിക്ക് അവനെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ല."

​അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ അപ്പോൾ ഒരു നേർത്ത നനവ് പടർന്നിരുന്നോ? എനിക്കറിയില്ല.ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ഏതോ ഒരു അശ്വിനുവേണ്ടി എന്റെ ലക്ഷ്മിയമ്മയുടെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ടെന്ന സത്യം എന്നെ വല്ലാതെ തളർത്തിയിരുന്നു. ഭൂതകാലവും വർത്തമാനകാലവും തമ്മിൽ എവിടെയൊക്കെയോ വല്ലാത്തൊരു നൂലിഴകൾ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു.

എന്റെ കണ്ണുകളിലേക്ക് തന്നെ ആഴത്തിൽ നോക്കിക്കൊണ്ട് അമ്മ വീണ്ടും പറഞ്ഞുതുടങ്ങി. ആ മിഴികളിൽ

💬 Comments

View all comments